Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശ്ശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്തെ പിതാവിൻറ ജന്മദിനവും, ഫീസ്റ്റും സെൻറ് തോമസ് കോളജിൽ പെയ്ട്രൻ്റ് ഡെ, ഹോം ഡേ എന്നിവ സംയുക്തമായി ആചരിച്ചു. പ്രസ്തുത ആഘോഷത്തിൽ കോളേജിന്റെ മാനേജർ മാർ. ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേകാടൻ, പിതാവിന് സമ്മാനങ്ങൾ നൽകി ആദരിച്ചു. പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കൊളബ്രത്ത് സ്വാഗതം ആശംസിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പാൾ റവ. ഡോ. അനിൽ ജോർജ്, സ്റ്റാഫ് സെക്രട്ടറിഡോ. ബിജു ജോൺ, അനധ്യാപക പ്രതിനിധി, ശ്രീ ആൻ്റോ ജോണി തേറാട്ടിൽ,കോളേജ് ചെയർമാൻ അമൽ കൃഷ്ണ പി വി, പി ടി എ വൈസ് പ്രസിഡൻറ്, ഡോ. ബിജു തോമസ്, വിരമിച്ച അധ്യാപക പ്രതിനിധി, ഡോ. സി ടി പോൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ. ഫ്രാൻസീസ് സി.എ., എന്നിവർ യോഗത്തിൽ ആശംസകൾ നേർന്ന് സംസാരിച്ചു. കോളേജിൽ നിന്ന് ഗവേഷണ ബിരുദം നേടിയ 21 വിദ്യാർഥികളെ ആദരിച്ചു. സെൻറ് തോമസ് കോളേജ് ലൈബ്രറി ഏർപ്പെടുത്തിയ ഗോൾഡൻ റീഡേഴ്സ് പുരസ്കാരം രണ്ടു വിദ്യാർത്ഥികൾ കരസ്ഥമാക്കി. റോഡ് സുരക്ഷയെ ആസ്പദമാക്കിയ ഒരു വീഡിയോ പ്രദർശനവും നടന്നു. കൺവീനർമാരായ ഡോ. ആൻ്റോ പി വി, ശ്രീ ജിജോ കുരുവിള എന്നിവർ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Human Rights Day 2025: St Thomas’ College Thrissur to Host Awareness Event സെൻറ് തോമസ് കോളേജിൽ കൂൺ ഗവേഷണ കേന്ദ്രം