Click Below 👇 & Share This News

സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്), തൃശൂർ സംഘടിപ്പിച്ച ‘ലോറിയ കോൺവൊക്കേഷൻ സെറിമണി 2026’ ജൂലൈ 13, 14 തീയതികളിലായി കോളേജിലെ അക്കാദമിക് ബ്ലോക്കിൽ പ്രൗഢഗംഭീരമായി നടന്നു. ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ സമ്മാനിക്കുന്നതിനായാണ് രണ്ട് ദിവസങ്ങളിലായി ചടങ്ങ് സംഘടിപ്പിച്ചത്.
ജൂലൈ 13-ന് ബി.എസ്.സി., ബി.സി.എ., ബി.വോക്., എം.എസ്.സി. വിദ്യാർത്ഥികൾക്കും, ജൂലൈ 14-ന് ബി.എ., ബി.കോം., ബി.ബി.എ., എം.എ., എം.കോം., എം.എസ്.ഡബ്ല്യു., പി.എച്ച്.ഡി. വിദ്യാർത്ഥികൾക്കും ബിരുദങ്ങൾ വിതരണം ചെയ്തു.
കോളേജ് മാനേജരും തൃശൂർ സഹായമെത്രാനുമായ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെന്റ് അലോഷ്യസ് (ഡീംഡ് ടു ബി യൂണിവേഴ്സിറ്റി), മംഗളൂരു വൈസ് ചാൻസലർ റവ. ഡോ. പ്രവീൺ മാർട്ടിസ് എസ്.ജെ. ദ്വിദിന കോൺവൊക്കേഷൻ പ്രഭാഷണം നടത്തി.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അക്കാദമിക് പ്രൊസഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കെ. എ. സ്വാഗതം ആശംസിച്ചു. വിവിധ കോഴ്‌സുകളിലെ മികച്ച വിദ്യാർത്ഥികൾക്ക് മെഡലുകൾ സമ്മാനിക്കുകയും ബിരുദങ്ങൾ ഔപചാരികമായി വിതരണം ചെയ്യുകയും ചെയ്തു. എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പനേങ്ങാടൻ ആശംസകൾ നേർന്നു. പരീക്ഷാ കൺട്രോളർ ഡോ. പോൾസൺ മാത്യുയുടെ നേതൃത്വത്തിൽ ബിരുദധാരികൾ പ്രതിജ്ഞയെടുത്തു. വിദ്യാർത്ഥി പ്രതിനിധികളായ കുമാരി സോന മനോജ്, കുമാരി ആരതി ആർ എന്നിവർ ബിരുദദാന ചടങ്ങിന് കൃതജ്ഞതയർപ്പിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഡോ. ആൻ്റോ പി. വി. യുടെയും കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. പോൾസൺ മാത്യുവിൻ്റേയും നേതൃത്വത്തിൽ നടന്ന കോൺ പൊക്കെഷൻ ദേശീയഗാനത്തോടെ സമാപിച്ചു.

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്ത ലോറിയ കോൺവൊക്കേഷൻ 2026 അക്കാദമിക മികവിനെയും വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും ആദരിക്കുന്ന ശ്രദ്ധേയമായ ആഘോഷമായി മാറി. ചടങ്ങിന് ശേഷം കോൺവൊക്കേഷൻ ലഞ്ചും ഒരുക്കിയിരുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com