Click Below 👇 & Share This News

തൃശൂർ: സെന്റ്. തോമസ് കോളേജ് (ഓട്ടോണമസ്) കുക്കറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ PTA, IKS എന്നിവയുടെ സഹകരണത്തോടെ “പായസമധുരം 2k26” എന്ന പേരിൽ പായസ നിർമ്മാണ ശില്പശാലയും രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള സംഗമവും ഓഗസ്റ്റ് 17 തിങ്കളാഴ്ച കോളേജിലെ ഹരിതം ഹാളിൽ നടന്നു. “കാർബൺ ന്യൂട്രൽ കിച്ചൺ” എന്നതായിരുന്നു പരിപാടിയുടെ പ്രമേയം.

ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച പരിപാടിയിൽ കുക്കറി ക്ലബ്ബ് കോർഡിനേറ്റർ ഡോ. ദിവ്യ ജോർജ് സ്വാഗതം ആശംസിച്ചു.

പരിപാടിയിൽ PTA ജോയിന്റ് സെക്രട്ടറി ശ്രീമതി ഗീതകുമാരി അധ്യക്ഷ പ്രസംഗം നടത്തി. പരമ്പരാഗത കേരളീയ പാചക രീതികളുടെ പ്രാധാന്യത്തെക്കുറിച്ചും ഊർജ്ജ സംരക്ഷണത്തിലൂടെ സുസ്ഥിര അടുക്കള സാധ്യമാക്കുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ ഡോ. സൗമ്യ രാജൻ K റിസോഴ്സ് പേഴ്സണെ പരിചയപ്പെടുത്തി.

പായസ നിർമ്മാണത്തിൽ പ്രായോഗിക ക്ലാസ് ഇൻസ്പയർ ഇന്ത്യ, കേരള വാട്ടർ അതോറിറ്റി റിട്ട. എഞ്ചിനീയർ ശ്രീമതി രമണി V K ആണ് ശില്പശാലയ്ക്ക് നേതൃത്വം നൽകിയത്. പ്രാദേശിക ചേരുവകൾ ഉപയോഗിച്ച് ഊർജ്ജം കുറച്ച് പായസം തയ്യാറാക്കുന്ന വിവിധ രീതികളും കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കുന്ന അടുക്കള രീതികളും അവർ വിശദീകരിച്ചു. ഇന്ത്യൻ ജ്ഞാന സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ള പാചകം ശ്രദ്ധേയമായി.

തുടർന്ന് നടന്ന സംവാദത്തിൽ രക്ഷിതാക്കളും അധ്യാപകരും സജീവമായി പങ്കെടുത്തു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ PTA സെക്രട്ടറി ഡോ. വിജു M J നന്ദി പ്രകാശിപ്പിച്ചു.

പരമ്പരാഗത ഭക്ഷണ സംസ്കാരം പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം പരിസ്ഥിതി സൗഹൃദ ജീവിതശൈലിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും ശില്പശാലക്ക് കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com