Click Below 👇 & Share This News

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “From Local to Global: The Politics and History of Football” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.ഫുട്ബോൾ ലോകക്കപ്പിന്റെ പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനമായ ഫുട്ബോൾ ഒരു കളി എന്നതിലുപരി വ്യക്തിത്വം, രാഷ്ട്രീയം, സംസ്കാരം, പ്രതിരോധം, സാമൂഹിക പരിവർത്തനം എന്നിവയെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് സെമിനാറിൽ ചർച്ച ചെയ്തു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് CMI അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്പോർട്സ് സൈക്കോളജിസ്റ്റും ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിന്റെ മുൻ വകുപ്പ് മേധാവി പ്രൊഫ. ഡോ. സോണി ജോൺ ടി. സെമിനാർ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ ഫുട്ബോൾന്ടെ അന്താരാഷ്ട്ര സംസ്കാരത്തെയും രാഷ്ട്രീയത്തെയും കുറിച്ചും അര്ജന്റീനയുടെ ഫുട്ബോൾ ചരിത്രം സാംസ്‌കാരിക വ്യത്യാനങ്ങളെ കുറിച്ചും സംസാരിച്ചു.തുടർന്ന് ‘മലബാറും ഫുട്ബോളും: പാരസ്പര്യത്തിന്റെ സാമൂഹിക ഇടപെടൽ’ എന്ന വിഷയത്തിൽ എൻ.എസ്.എസ്. കോളേജ്, മഞ്ചേരി, ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാഗേഷ് കെ. വി. മുഖ്യപ്രഭാഷണം നടത്തി. മലബാറിലെ ഫുട്ബോളിന്റെ സാമൂഹിക ചരിത്രം, പ്രാദേശിക ക്ലബ്ബുകളുടെ വളർച്ച, ജനകീയ സംസ്കാരവും രാഷ്ട്രീയവും ഫുട്ബോളുമായി പുലർത്തിയ ബന്ധം എന്നിവ അദ്ദേഹം വിശദമായി അവതരിപ്പിച്ചു.ചരിത്രവിഭാഗം മേധാവി ജിൻസി എസ്. ആർ. സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളും അധ്യാപകരും സെമിനാറിൽ സജീവമായി പങ്കെടുത്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com