Click Below 👇 & Share This News

പ്രഫഷണൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കാനായി മണ്ണുത്തി ഡോൺ ബോസ്കോ പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇൻൻ്റർനാഷണൽ അഫയേഴ്‌സ് ഡീനായ ഡോ കെ ജെ വർഗീസിനു ലഭിച്ചു. ഉന്നതവിദ്യാഭ്യാസരംഗ ത്തെയും ഗവേഷണ രംഗത്തെയും അന്താരാഷ്ട്ര സഹകരണത്തിനും ഉന്നതവിദ്യാഭ്യാസ രംഗത്തിനു വ്യക്തിഗതമായി നൽകിയിട്ടുള്ള സംഭാവനകളെയും മാനിച്ചാണ് അവാർഡ് നൽകുന്നത്. ഇന്തൊനീഷ്യയിലെ നാലു യൂണിവേഴ്സ്റ്റികളിൽ വിസിറ്റിങ്ങ് പ്രഫസറും ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലും അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ വിസിറ്റിങ്ങ് ഫാക്കൽറ്റിയുമാണ്. അന്താരാഷ്ട്ര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ വർഗീസിന് നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ലാംഗ്വേജ് ലാബോറട്ടറി രൂപകല്പനയിൽ പേറ്റൻ്റ് ഉണ്ട്. അനേകം ദേശീയവും അന്തർദേശീയവുമായ ഔദ്യോഗിക ഉന്നത വിദ്യാഭ്യാസ സംഘടനകളിൽ അംഗവും നൂറിലധികം ഇംഗ്ലീഷ് ഭാഷാ കോൺഫറൻസുകളിൽ മുഖപ്രഭാഷകനും ആയിട്ടുണ്ട്. ആറോളം ഗ്രന്ഥങ്ങളുടെ എഡിറ്ററും ലാഗ്വേജ് ലാബോറട്ടറി കൾസട്ടൻ്റുമാണ്. തൻ്റെ മുപ്പത് വർഷത്തെ അധ്യാപന കാലഘട്ടത്തിൽ അധ്യാപകർക്കും വിദ്യാർ ത്ഥികൾക്കും വേണ്ടി അനേകം അന്താരാഷ്ട കോൺഫറൻസുകളും ശില്പശാലകളും നടത്തിയിട്ടുണ്ട്. തൃശൂർ വച്ചു നടന്ന ഡോൺ ബോസ്കോ പൂർവ്വ വിദ്യാർത്ഥി വാർഷിക പൊതുയോഗത്തിൽ വച്ച് ഡോൺ ബോസ്കോ ബാഗ്ലൂരു പ്രവശ്യയുടെ മുൻ പ്രൊവിൻഷ്യൽ ഫാ. ജോയ്സ് തോണിക്കുഴിയിൽ അവാർഡ് സമ്മാനിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com