Click Below 👇 & Share This News

ഇരിങ്ങാലക്കുട: ദുരന്തബാധിത മേഖലകളിൽ അതിവേഗ തിരച്ചിലും രക്ഷാപ്രവർത്തനവും സാധ്യമാക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിന് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (AICTE) റിസർച്ച് പ്രമോഷൻ സ്കീം (RPS) – ലാബ് ടു മാർക്കറ്റ് പദ്ധതിയുടെ ഭാഗമായി ₹34 ലക്ഷം രൂപയുടെ ഗവേഷണ ധനസഹായം ലഭിച്ചു.
ഡ്യുവൽ- ഡ്രോൺ അധിഷ്ടിത ഓട്ടോണമസ് രക്ഷാ പ്രവർത്തന സംവിധാനം വികസിപ്പിക്കുന്നതിലേക്ക് കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകരായ ഡോ. നിത സി വേലായുധൻ, പി ആർ നീതു എന്നിവർ സമർപ്പിച്ച പ്രോജക്ട് പ്രൊപ്പോസലിനാണ് അംഗീകാരം ലഭിച്ചത്.

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിന് നിർണായകമായ ആദ്യ മണിക്കൂറുകളിൽ അതിവേഗ തിരച്ചിൽ, രക്ഷാപ്രവർത്തനം, മരുന്ന് ഉൾപ്പെടെയുള്ള അടിയന്തര സഹായസാമഗ്രികളുടെ വിതരണം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. പരസ്പരം ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന സ്വയംനിയന്ത്രിത ഡ്രോണുകൾ ഉപയോഗിച്ച് ദുരന്തമേഖലകളിൽ മനുഷ്യസാന്നിധ്യം ദുഷ്കരമായ പ്രദേശങ്ങളിലേക്കുപോലും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സംവിധാനമാണ് വികസിപ്പിക്കുക.

വിദ്യാർഥികളായ സിദ്ധാർത്ഥ് എസ്. മേനോൻ, ശ്രീറാം ആർ., സൂര്യ ജോൺ, ശ്രീറാം രാമൻ, പൂജിത വിപിൻ, റിനോജ് റോബർട്ട് എന്നിവർ ഗവേഷക സംഘത്തിലെ അംഗങ്ങളാണ്.

ലബോറട്ടറിയിൽ വികസിപ്പിക്കുന്ന സാങ്കേതികവിദ്യ സമൂഹത്തിന് നേരിട്ട് പ്രയോജനപ്പെടുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന എ.ഐ.സി.ടി.ഇ.യുടെ ലാബ് ടു മാർക്കറ്റ് പദ്ധതിയിലേക്ക് ക്രൈസ്റ്റ് കോളേജ് തിരഞ്ഞെടുക്കപ്പെട്ടത് സ്ഥാപനത്തിന്റെ ഗവേഷണ മികവിനുള്ള ദേശീയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് പ്രയോജനപ്പെടുന്ന സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ ഈ പദ്ധതി നിർണായക സംഭാവന നൽകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

Photo caption : എ ഐ സി ടി യുടെ ഫണ്ടിംഗിന് അർഹമായ ഗവേഷണ സംഘം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കരയ്ക്ക് ഒപ്പം.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com