Click Below 👇 & Share This News

56 -) മത് കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ പാലക്കാട് മേഴ്സി
കോളേജിലെ കായിക താരങ്ങളെ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. അനുമോദന ചടങ്ങ് മുൻ ഇന്ത്യൻ അത്‌ലറ്റ് സി. ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മേഴ്സി കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സിസ്റ്റർ ജോറി.ടി.എഫ്. അധ്യക്ഷത വഹിച്ചു. മേഴ്സി കോളേജിലെ കായികതാരങ്ങളുടെ പരിശീലകരായ കെ പി ശ്രീനാഥ്, കെ .പി . ബിശ്വജിത്ത്, കെ സുരേന്ദ്രൻ, എം.രമേശ്, അർജുൻ, ഹരിദാസ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. ഏഴു വർഷങ്ങൾക്ക് ശേഷമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അത്‌ലറ്റിക് കിരീടം മേഴ്സി കോളേജ് കരസ്ഥമാക്കുന്നത് മേഴ്സി കോളേജിന് വേണ്ടി അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയിച്ച 20 കായികതാരങ്ങളെ ചടങ്ങിൽ അനുമോദിച്ചു. അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൻ മികച്ച വനിത അത്‌ലറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കിയ മേഘ എസിനെ പ്രത്യേക സമ്മാനം നൽകി അനുമോദിച്ചു .ചടങ്ങിൽ കോളേജ് കായിക വിഭാഗം മേധാവി ഡോക്ടർ ശ്രീജിത്ത് പി.എ.കോളേജ് പി.ടി എ വൈസ് പ്രസിഡൻറ് ഭവജൻ .വി.എന്നിവർ സംസാരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com