Click Below 👇 & Share This News

​തൃശ്ശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നീ ഡിപ്പാർട്ട്മെൻറ്കളുടെ സംയുക്ത ആഭിമുഖ്യത്തിൽ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2026” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല വിജയകരമായി സമാപിച്ചു. പ്രമുഖ എ.ഐ ഗവേഷണ-പരിശീലന സ്ഥാപനമായ ’10X മൈൻഡ്സ്’ ഫൗണ്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ. സിദ്ധാർത്ഥ് വിനോദ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഭാവി സാങ്കേതികവിദ്യകളിലെ നിർമ്മിത ബുദ്ധിയുടെ നിർണ്ണായക സ്വാധീനത്തെക്കുറിച്ചും വരാനിരിക്കുന്ന പുതിയ തൊഴിലവസരങ്ങളെക്കുറിച്ചും പ്രായോഗിക പരിശീലനങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
​കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അംബികാദേവി അമ്മ ടി സ്വാഗതപ്രസംഗം നടത്തി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഓ പ്രൊഫ. അഡ്വ. ഡോ. ജോർജ്ജ് കോലഞ്ചേരി ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആധുനിക വിദ്യാഭ്യാസ മേഖലയിലും വ്യവസായങ്ങളിലും എ.ഐ സാങ്കേതികവിദ്യകൾ സ്വായത്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
​മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.


​കോളേജ് വിദ്യാർത്ഥിനി അഖില ഉദയന്റെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി രഞ്ജിത്ത് എസ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് അഖില ഉദയൻ ആലപിച്ച ദേശീയഗാനത്തോടെ പരിപാടികൾ ഔദ്യോഗികമായി അവസാനിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ കാലത്തെ എ.ഐ പ്രവണതകളെക്കുറിച്ച് ആഴത്തിലുള്ള ജ്ഞാനം പകർന്നുനൽകാൻ ഈ ശില്പശാലയ്ക്ക് സാധിച്ചതായി മെറ്റ്സ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി അയിനിക്കൽ അറിയിച്ചു. ഇത്തരം ശിൽപ്പശാലകൾ വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യം വർധിക്കുവാനും അതുവഴി ഉന്നത സ്ഥാനങ്ങൾ വഹിക്കുവാനുള്ള പ്രാപ്തി ഉണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു.

Click Below 👇 & Share This News
Chat with CampusRound.com