Click Below 👇 & Share This News

തൃശൂർ, മാള, മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിന്റെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് അസോസിയേഷന്റെ “മേസ്” ഉദ്ഘാടനം വിവിധ അക്കാദമിക്-വ്യവസായ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു.

മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പ്രൊഫ. രമേഷ് കെ എൻ സ്വാഗതം ആശംസിച്ചു. മെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ അഡ്വ. പ്രൊഫ. ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു.
സാങ്കേതികവിദ്യയിലെ അതിവേഗ മാറ്റങ്ങൾ ഉൾക്കൊണ്ട് നവീന ചിന്ത, ഗവേഷണ മനോഭാവം, നവോത്ഥാന സംരംഭകത്വം എന്നിവ വളർത്തിയെടുക്കുന്നതിലൂടെ വിദ്യാർത്ഥികൾ തൊഴിൽരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
ഹൊഫാസോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ ഡോ. ലാലു പി. ജോർജ് നിലവിളക്ക് കൊളുത്തിക്കൊണ്ട് അസോസിയേഷൻ “മേസ്” ഉദ്ഘാടനം നിർവഹിച്ചു. വ്യവസായരംഗത്ത് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന അവസരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സയൻസ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ വൈദഗ്ധ്യം നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. കൂടാതെ “മേസ്”ന്‍റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ ആശംസകൾ നേർന്നു. മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ പ്രത്യേക പ്രഭാഷണം നടത്തി.

തുടർന്ന് ഡോ. ലാലു പി. ജോർജ് വിദ്യാർത്ഥികൾക്കായി “വ്യവസായ പ്രതീക്ഷകളും നവീന സാങ്കേതിക വിദ്യകളും” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. വ്യവസായരംഗത്ത് ആവശ്യമായ സാങ്കേതിക നൈപുണ്യങ്ങൾ, പ്രായോഗിക പരിജ്ഞാനം, നവീന സാങ്കേതിക പ്രവണതകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികളുമായി നടത്തിയ സംവാദവും ശ്രദ്ധേയമായി.
വിദ്യാർത്ഥികളും വ്യവസായ പ്രതിനിധികളും പങ്കെടുത്ത ചടങ്ങ് മികച്ച വിജയമായി. പരിപാടി വിദ്യാർത്ഥികൾക്ക് വ്യവസായ-അക്കാദമിക സഹകരണത്തിന്റെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിന് വഴിയൊരുക്കി.y

കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. രഞ്ജിത്ത് എസ്. നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com