Click Below 👇 & Share This News

NES ആർട്സ് & സയൻസ് കോളേജിലെ ഓണാഘോഷ പരിപാടികൾ കൊടുങ്ങല്ലൂർ DYSP ശ്രീ. V. K. രാജു അവർകൾ ഉത്ഘാടനം ചെയ്തു. NES ചെയർമാൻ ശിവൻ കണ്ണോളി അധ്യക്ഷം വഹിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് ഓണാശംസകൾ നേർന്നു. പ്രിൻസിപ്പാൾ N. C. അനീജ സ്വാഗതം പറഞ്ഞു. തുടർന്ന് NES കോളേജ് അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിര കളി അരങ്ങേറി. വിദ്യാർത്ഥി കളുടെ പൂക്കള മത്സരം, വടംവലി, ഉറിയടി മത്സരം എന്നിവയും നടന്നു. മത്സര വിജയികൾക്ക് DYSP V. K. രാജു ട്രോഫികൾ വിതരണം ചെയ്തു. അസിസ്റ്റന്റ് പ്രൊഫസർ മാരായ V. ശശിധരൻ, M. V. ലതിമോൾ, ലിജിന, സ്മിത, സുഷമ, സജിത, അപർണ, കവിത, ദീപ, അംഖിത, രൂപ, കൃഷ്ണപ്രിയ, ഹന്ന എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി.

Click Below 👇 & Share This News
Chat with CampusRound.com