Click Below 👇 & Share This News

പുതുക്കാട്: പ്രജോതി നികേതൻ കോളജിലെ ഒന്നാം വർഷ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകൾ ഔദ്യോഗികമായി ആരംഭിച്ചു.
കപ്പുച്ചിൻ സഭ പ്രൊവിൻഷ്യൽ ( സെൻ്റ് തോമസ് പ്രോവിൻസ്) ഡോ ഫാ ജെയ്സൺ കാളൻ വിദ്യാരംഭം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്ഥാപക മാനേജർ ഡോ ഫാ ഹർഷജൻ പഴയാറ്റിൽ അദ്ധ്യക്ഷനായിരുന്നു ….. ഫാ ആൻ്റണി തെക്കിനിയത്ത്, ഫാ വിൽസൺ കൊടുങ്ങൂക്കാരൻ (ഗവേണിങ് ബോഡി അംഗങ്ങൾ) സന്നിഹിതരായിരുന്നു ….


ഡോ റിൻസി ടി എ, കംപ്യൂട്ടർ വകുപ്പ് മേധാവി പ്രാർത്ഥനാ സ ശൂശ്രൂഷയ്ക് നേതൃത്വം നൽകി. ബൈബിൾ, ഖുറാൻ, ഭഗവദ്ഗീത തുടങ്ങിയ മതഗ്രന്ഥങ്ങളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ വിദ്യാർത്ഥികൾ വായിച്ചു. ജ്ഞാനം ആർജിക്കേണ്ടതിൻ്റെ ആവശ്യകതയാണ് എല്ലാ മതഗ്രന്ഥങ്ങളിൽ നിന്നും വായിച്ചത്.

അക്ഷര വെളിച്ചം കൈമാറുന്നതിൻ്റെ പ്രതീകമായി നിലവിളക്കിൽ നിന്നു തിരികളിലേക്ക് വെളിച്ചം പകർന്നു. വിദ്യാർത്ഥികളെ മാതാപിതാക്കളും അദ്ധ്യാപകരും അനുഗ്രഹിച്ചു.


പിന്നീട് നടന്ന പൊതുയോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിമി വർഗീസ് സ്വാഗതം ആശംസിച്ചു. പിടി എ വൈസ് പ്രസിഡൻ്റ് രാജേഷ് കുമാർ മഠത്തിലും ഓഫീസ് സൂപ്രണ്ട് ഡോ പോൾ ജെ ആലപ്പാട്ടും ആശംസകൾ അർപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ സീന മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു.
പാലാ മാർശ്ലീവാ മെഡിസിറ്റി, കൺസൾട്ടൻ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ സി ജൂലി എലിസബത്ത് മാതാപിതാക്കൾക്കുള്ള മാർഗനിർദേശക ക്ലാസ്സ് നയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com