Click Below 👇 & Share This News

ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയുടെ ബിരുദദാന ചടങ്ങ് എസ്. എൻ. ഹാളിൽ സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗം എസ്.എൻ. ട്രസ്റ്റ് കോളേജുകളുടെ സ്പെഷ്യൽ ഓഫീസർ ഡോ. പി. കെ. ജഗന്നാഥൻ ഉദ്ഘാടനം നിർവഹിച്ചു. ആർ.ഡി.സി. പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. ഷിബു മുഖ്യപ്രഭാഷണം നടത്തി.

ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി ഹരിത പുഷ്പക് സ്വാഗതവും മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി ശ്രീഷ്മ പി. എസ്. നന്ദിയും രേഖപ്പെടുത്തി. FYUGP കോ-ഓർഡിനേറ്റർ ശ്രീമതി രേഖ എ. വി., IQAC കോ-ഓർഡിനേറ്റർ ശ്രീ. കണ്ണൻ രവീന്ദ്രൻ, കൊമേഴ്‌സ് വിഭാഗം മേധാവി ശ്രീമതി പാർവതി കെ. ജെ. എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ചടങ്ങിൽ വിവിധ ബിരുദ കോഴ്സുകളിലെ 120-ലധികം വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാതാപിതാക്കൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com