Click Below 👇 & Share This News

എൽത്തുരുത്ത്:
സെന്റ് അലോഷ്യസ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ 5, 46 യുടെ ആഭിമുഖ്യത്തിൽ ‘കാമ്പസ് കണക്റ്റ് ഫോർ പാലിയേറ്റീവ് കെയർ’ എന്ന പേരിൽ ബോധവത്ക്കരണ ക്ലാസും സംവാദവും സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ഡയസ് ഇ.ഡി നിർവഹിച്ചു.

ആൽഫ പാലിയേറ്റീവ് കെയറിന്റെ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ ഫാബിൻ ബേബിയും, കമ്മ്യൂണിറ്റി വെൽഫെയർ ഓഫീസർ വിസ്മയ വേണുഗോപാലും  ക്ലാസുകൾ നയിച്ചു. പാലിയേറ്റീവ് കെയറിന്റെ സാമൂഹിക പ്രാധാന്യവും വിദ്യാർത്ഥികളുടെ പങ്കാളിത്തവും പ്രഭാഷണത്തിൽ ഉൾപ്പെടുത്തി.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീ. ജയ്സൺ ജോസ് സ്വാഗതവും  ഡോ. മെറിൻ ജോയ് നന്ദിയും പറഞ്ഞു.

Click Below 👇 & Share This News
Chat with CampusRound.com