Click Below 👇 & Share This News

സംവാദ പരമ്പരക്ക് തുടക്കംതൃശ്ശൂർ: തൃശൂർ ജില്ലാ കലക്ടർ നടത്തി വരുന്ന “Meet your Collector” പ്രോഗ്രാമിലൂടെ “ചാറ്റ് ബോക്സ്” സംവാദ പരമ്പരയ്ക്ക് ശ്രദ്ധേയമായ തുടക്കം.. സെന്റ് അലോഷ്യസ് കോളേജ് എൽത്തുരുത്ത് പി.ജി ഇക്കണോമിക്സ് വിഭാഗം സംഘടിപ്പിച്ച “ചാറ്റ് ബോക്സ്’” സംവാദ പരമ്പരയ്ക്ക് തൃശ്ശൂർ ജില്ലാ കലക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ IAS സൗഹൃദപരമായ സംഭാഷണത്തിലൂടെ ശ്രദ്ധേയമായ തുടക്കം നൽകി. ആഗസ്റ്റ് 20, 2025, ബുധനാഴ്ച രാവിലെ 9.30ന് തൃശ്ശൂർ സിവിൽ സ്റ്റേഷനിലുള്ള കലക്ടറുടെ ചേംബർ ആണ് പരിപാടിയുടെ വേദിയായത്. “നിങ്ങളുടെ കലക്ടറുമായി സംവാദത്തിൽ” എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. തികച്ചും അനൗപചാരികവും സൗഹൃദപരമായ കൂടിക്കാഴ്ച കോളജ് വിദ്യാർത്ഥികൾക്ക് ഏറെ പുതുമയും പ്രചോദനവുമുണ്ടാക്കി. ഭരണ സംവിധാനത്തെക്കുറിച്ചും, ഭരണകൂട പരിഷ്‌ക്കാരങ്ങൾ, യുവതയുടെ പങ്കാളിത്തം, സിവിൽ സർവീസ് സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾക്ക് സമഗ്രമായ മറുപടി നൽകി. സർക്കാരിന്റെ പ്രവർത്തനരംഗങ്ങൾക്കപ്പുറത്തായി തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും വളർച്ചയുടെ വഴികളെ കുറിച്ചും കോളേജ് പഠനകാലഘട്ടത്തെ കുറിച്ചുമെല്ലാം ചോദിച്ചപ്പോൾ ചിരിച്ചു സരസമായും വളരെ ലളിതമായും അദ്ദേഹം മറുപടി നൽകി. ഒതുങ്ങിയ സംസാരശൈലിയും സംവാദവും അദ്ദേഹത്തിന്റെ മനസ്സ് തുറന്ന സമീപനവും വിദ്യാർത്ഥികളെ ഏറെ സ്പർശിച്ചു. കൂടിക്കാഴ്ചക്ക് ശേഷം വിദ്യാർത്ഥികൾക്ക് സിവിൽ സ്റ്റേഷനെ കുറിച്ചും പരിസരപ്രദേശങ്ങളെ കുറിച്ചും അധികാരികൾ അവബോധം നൽകിയത് വിദ്യാർത്ഥികൾക്ക് ഭരണതലത്തിൻ്റെ പ്രവർത്തനശൈലി നേരിട്ട് അനുഭവപ്പെടുന്നതിന് വഴിയൊരുക്കി. ഇക്കണോമിക്സ് വിഭാഗം വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഒരു സംഘം പരിപാടിയിൽ പങ്കെടുത്തു. ഇക്കണോമിക്സ് വിഭാഗം വകുപ്പ് മേധാവി മിസ്. ഫിജി റാഫേൽ, ഡോ. ജിൻസ് വർക്കി, ഡോ. ഉമൈബാൻ എം എം എന്നിവർ നേതൃത്വം വഹിച്ചു.

Click Below 👇 & Share This News
Chat with CampusRound.com