Click Below 👇 & Share This News

ഇരിങ്ങാലക്കുട : കഴിവും സർഗാത്മകതയും സമന്വയിക്കുമ്പോഴേ സമൂഹത്തിനു മാറ്റങ്ങളുണ്ടാകൂ എന്നു വ്യക്തമാക്കികൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് ( ഓട്ടോണമസ് ) കോളേജിലെ യൂണിയൻ ധ്രുവയുടെ ഉദ്ഘാടനവും ഫൈനാർട്സ് വർണ്ണികയുടെ ഉദ്ഘാടനവും ഇന്ന് നടന്നു.  കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 നു നടന്ന യൂണിയൻ ധ്രുവ യുടെ ഉദ്ഘാടനം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജോർജ് പുളിക്കൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ചെയർപെഴ്സൺ ഗായത്രി മനോജ് സ്വാഗതം പറഞ്ഞു.  കോളേജിലെ ഇലക്ഷൻ കോർഡിനേറ്റർ ഡോ. വിജി മേരി, ജനറൽ സെക്രട്ടറി നെൽസ ജോയ് എന്നിവർ സന്നിഹിതരായിരുന്നു.  കോളേജിലെ ഫൈനാർട്സ് വർണ്ണികയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആൻസൺ പോൾ നിർവ്വഹിച്ചു. ജീവിതം വർണ്ണങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും കൂടിയാണെന്നദ്ദേഹം ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ഫൈനാർട്സ് കോർഡിനേറ്റർ സോന ദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫൈനാർട്സ് സെക്രട്ടറി ഗ്ലാഡിസ് നന്ദി പറഞ്ഞു. ശേഷം കോളേജ് യൂണിയൻ ധ്രുവയുടെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com