Click Below 👇 & Share This News

തൃശൂർ: ലോക പരിസ്ഥിതി ദിന വാരാചരണത്തിന്റെ ഭാഗമായി ജൂൺ 3 മുതൽ 10 വരെ സംഘടിപ്പിക്കുന്ന ചടങ്ങുകളുടെ ഭാഗമായി തൃശൂർ സെന്റ്‌ മേരിസ് കോളേജിൽ വെച്ച് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിന വാരാചരണ ചടങ്ങുകൾക്ക് എൻ എസ് എസ് കോർഡിനേറ്റർ ഡോ. മേബിൾ മെർലിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദിപ് ചെറുവാശ്ശേരി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. റിട്ടയർ സബ് ഇൻസ്പെക്ടറും പ്രകൃതി സംരക്ഷണ സംഘം തൃശൂർ ഏരിയാ കോർഡിനേറ്ററുമായ വി എസ് അജിത് കുമാർ , കോളേജ് എൻ എസ് എസ് കോർഡിനേറ്റർ .ഷൈനി വി കെ തുടങ്ങിയവർ മുഖ്യ സന്ദേശം നൽകി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ബ്രോഷറും വൃക്ഷ തൈയും കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ ,കൈമാറി. പരിസ്ഥിതി ദിന ക്വിസ് മത്സരങ്ങൾക്ക് കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കമ്മറ്റി എക്സിക്യൂട്ടിവ് മെമ്പർ സന്തോഷ് മാത്യൂ നേതൃത്വം നൽകി. എൻ എസ് എസ് വളണിയർമാരായ പവിത്ര അജിത്, അഞ്ജലി എന്നിവർ ക്വിസ് മത്സര സമ്മാനങ്ങൾ കരസ്ഥമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി വൃക്ഷത്തൈ വിതരണവും നടത്തി.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com