Click Below 👇 & Share This News

വിമല കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജീവശാസ്ത്ര എക്സിബിഷൻ ‘സൈലിയ 2025’ വിമല കോളേജിൽ നടന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്തു. ആയുർവേദം, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി, ഗർഭനിരോധന ഉപകരണങ്ങൾ, വന്യജീവികളുടെ അസ്ഥികൂടങ്ങൾ, തലയോട്ടികൾ, വിവിധയിനം പ്രാണികൾ, കൊതുകുകൾ എന്നിവയുടെ പ്രദർശനം,

ബോധവൽക്കരണം, കരിയർ ഗൈഡൻസ് സ്റ്റാൾ, പുസ്തക പ്രദർശനം, സിനിമ പ്രദർശനം എന്നിവ സൈലിയ 2025ൻ്റെ പ്രധാന ആകർഷണങ്ങളായിരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ്, ക്ലേ മോഡലിംഗ്, ഫോട്ടോഗ്രഫി, പോസ്റ്റർ മേക്കിംഗ് മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

കേരള കാർഷിക സർവ്വകലാശാല, കേരള വെറ്ററിനറി സർവ്വകലാശാല, കേരള നോളജ് ഇക്കോണമി മിഷൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഫുഡ് സേഫ്റ്റി, വെക്ടർ കൺട്രോൾ ഡിപ്പാർട്ട്മെൻ്റുകൾ, കോൾ ബേർഡേഴ്സ് കളക്ടീവ്, തൃശൂർ ഒബ്സ്റ്ററിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി, ഇൻഡീജനസ് കൗ പ്രൊട്ടക്ഷൻ ഫോറം, വൈൽഡ് ലൈഫ് വാൻഡറേഴ്സ്, വൈദ്യരത്നം ആയുർവേദ കോളേജ്, ഒല്ലൂർ, വല്ലഭൻസ് വുഡ് കാർവിംഗ്സ് എന്നിവർ ഒരുക്കിയ സ്റ്റാളുകൾ പ്രദർശനത്തിൽ ഏവരുടെയും ശ്രദ്ധ നേടി.

ബോഡി മാസ് ഇൻഡക്സ്, ബ്ളഡ് പ്രഷർ, ബ്ളഡ് ഗ്രൂപ്പ്, കുടിവെള്ളത്തിൻ്റെ ഗുണനിലവാരം, ഭക്ഷ്യപദാർത്ഥങ്ങളിലെ മായങ്ങൾ എന്നിവയുടെ പരിശോധനകൾ, ദശപുഷ്പങ്ങൾ, പത്തിലകൾ, നാട്ടറിവുകൾ എന്നിവ പ്രദർശനത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.

പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ് സൈലിയ 2025 ഉദ്ഘാടനം ചെയ്തു. ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഫീബാറാണി ജോൺ അധ്യക്ഷയായിരുന്നു. ഡോ. ഡിക്സി ബി. എ., അഞ്ജന വിനോദ്കുമാർ, തമന്ന ഖാത്തൂൺ, അരിത പി. ജി. എന്നിവർ പ്രസംഗിച്ചു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com