Click Below 👇 & Share This News

തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ചിൽ ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റൻറ് എന്നീ തസ്തികളിൽ യോഗ്യരായവരെ നിയമിക്കുന്നു.ഡിപ്ലോമ ഇൻ ഫാർമസിയിൽ (ഡി.ഫാം.) 60% മാർക്കോടെ പാസ് ആണ് ലാബ് ടെക്നീഷ്യൻ തസ്തികക്കുള്ള അടിസ്ഥാന യോഗ്യത. സയൻസ് വിഷയമെടുത്ത് പ്ലസ് ടു പാസായവർക്ക് ലാബ് അസിസ്റ്റൻറ് ആയി അപേക്ഷിക്കുന്നതാണ്.  ഈ തസ്തികകളിലേക്ക് മുൻ പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. പ്രസ്തുത ജോലികളിൽ അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഓരോ തസ്തികയിലും മൂന്നു വീതം ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 17 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.metspharmacycollege.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ metspharma@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക . സംശയനിവാരണത്തിന് 9188400951 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….


Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com