Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ, മാള മെറ്റ്സ് കോളേജുകളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാദിന പരിപാടികൾ മാള പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ മുഴുവൻ വിദ്യാർഥികളും മനസ്സും ശരീരവും നിർമ്മലമാകുന്നതിന് എല്ലാ ദിവസവും യോഗ ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ആഹ്വാനം ചെയ്തു. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ എൻഎസ്എസ് യൂണിറ്റും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റും മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ചിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും യോഗാദിന ആചരണത്തിൽ പങ്കാളികളായി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഓ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫസർ കെ. എൻ. രമേശ് സ്വാഗതവും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീലക്ഷ്മി സി. എസ്. നന്ദിയും പറഞ്ഞു. പ്രമുഖ യോഗ മാസ്റ്ററായ സിസ്റ്റർ ആൻസി ജേക്കബിന്റെ നേതൃത്വത്തിൽ യോഗ ഡെമോൺസ്ട്രേഷൻ ക്ലാസും സംഘടിപ്പിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation 🧘♀️ International Yoga Day 2025 Celebrations at METS Group of Institutions, Mala തൃശൂർ, മാള മെറ്റ്സ് കോളേജിൽ ഏകദിന ഫാക്കൽറ്റി ഡവലപ്പ്മെന്റ് പ്രോഗാം “പാഷൻ ടു പ്രൊഫഷൻ” സംഘടിപ്പിച്ചു