Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പുല്‍പ്പള്ളി രാജ്യത്തിന്റെ വളർച്ചയിൽ വിദ്യാർത്ഥികൾ മികച്ച സംഭാവന നൽകേണ്ടവരാണെന്നും സമൂഹത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മുന്നേറേണ്ടവരാണെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. അറിവ് ആർജിക്കുന്നതോടൊപ്പം ആവശ്യമായ നൈപുണ്യ വികസനം നേടിയെടുക്കാൻ വിദ്യാർത്ഥികൾ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ ഡോ.ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ അറിവുകൾ പങ്കുവയ്ക്കുന്നതിനും ഗവേഷണത്തിലൂടെ സമൂഹത്തിന് സംഭാവനകൾ നൽകുന്നതിനും അധ്യാപകരും വിദ്യാർത്ഥികളും തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങില്‍ സെനറ്റംഗങ്ങായ സോബിന്‍ വര്‍ഗ്ഗീസ്, സനൂപ് കുമാര്‍ പി.വി, മഞ്ചേരി എന്‍എസ്എസ് കോളേജിലെ മലയാളവിഭാഗം അധ്യാപകന്‍ ഡോ. സന്തോഷ് വള്ളിക്കാട്, സ്റ്റാഫ് സെക്രട്ടറി വിമ്യ കെ.പി, സി.ഇ.ഒ ഫാ. ജോര്‍ജ്ജ് കാലായില്‍, ബര്‍സാര്‍ ഫാ. ചാക്കോ ചേലംപറമ്പത്ത് എന്നിവരും വിവിധ വകുപ്പുകളുടെ മേധാവികളും പങ്കെടുത്തു. യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ക്യാഷ് പ്രൈസുകള്‍ എന്നിവയും ചടങ്ങില്‍ സമ്മാനിച്ചു. അധ്യാപകര്‍ രചിച്ച പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി കെ.കെ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ടോണി തോമസ് പൊടിമറ്റം നന്ദിയും പറഞ്ഞു 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation പുസ്തകം പ്രകാശനം ചെയ്തു ബിരുദദാന ചടങ്ങില്‍ അധ്യാപകര്‍ രചിച്ച പുസ്തകങ്ങളുടെ പ്രകാശനം ശ്രദ്ധേയമായി