Click Below 👇 & Share This News

*തേവര കോളേജിൽ സ്ത്രീ സുരക്ഷയെ അധികരിച്ചു ദേശീയ സെമിനാർ* തേവര കോളേജിലെ സോഷിയോളജി വിഭാഗവും, ഡിപ്പാർട്മെന്റ് ഓഫ് ജേർണലിസവും ചേർന്നു ‘തൊഴിൽ ഇടങ്ങളിലെ സ്ത്രീ സുരക്ഷ – വാർത്തകൾക്കും അപ്പുറം, നീതിയിലേക്കുള്ള വഴിത്താരകൾ’എന്ന വളരെ കാലിക പ്രസക്തിയുള്ള വിഷയത്തിൽ ഒരു ദേശീയ സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത നിയമഞയും, അധ്യാപികയുമായ അഡ്വ. പാർവതി മേനോൻ മുഖ്യപ്രഭാഷണം നടത്തി. പുതിയ കാലഘട്ടത്തിൽ, പുതിയ സാമൂഹിക ആവശ്യങ്ങളുടെ വെളിച്ചത്തിൽ പുതിയ തലമുറ, സ്ത്രീയും പുരുഷനും നിയമവ്യവസ്ഥയെ ശരിയായി മനസ്സിലാക്കുകയും, നിയമത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കുകയും വേണമെന്ന് അഡ്വ. പാർവതി മേനോൻ അഭിപ്രായപെട്ടു. പ്രൊഫ. ഗായത്രി പ്രവീൺ സ്വാഗതം ആശംസിച്ച സെമിനാറിൽ, തേവര കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. സി. എസ്. ബിജു ആധ്യക്ഷ പ്രഭാഷണം നടത്തി. ഏറ്റവും പ്രാധാന്യത്തോടെ യുവ തലമുറയിൽ ചർച്ച ചെയ്യപെടേണ്ട ഒരു വിഷയമാണ് സ്ത്രീ സുരക്ഷ എന്ന് അദ്ദേഹം അഭിപ്രായപെട്ടു. സാമൂഹിക പ്രവർത്തകയും, ഗ്രന്ഥകാരിയും, സ്ത്രീ അവകാശപ്രവർത്തകയുമായ പ്രൊഫ.ശാന്തി മത്തായി (അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് ജേർണലിസം, തേവര കോളേജ് ) വിഷയം അവതരിപ്പിച്ചു. തുടർന്ന് വിഷയത്തെ അധികരിച്ചു ചർച്ചകൾ സംഘടിപ്പിക്കപെട്ടു. പല വിദ്യാർത്ഥികളും തങ്ങളുടെ നിയമരംഗത്തെ സംശയങ്ങൾ ദൂരീകരിച്ചു. രണ്ടാം വർഷ സോഷിയോളജി വിദ്യാർത്ഥിനി മിസ്.അലീനയുടെ നന്ദി പ്രകാശനത്തോടെ ദേശീയ സെമിനാർ സമാപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറങ്ങിയതിന് ശേഷം കേരളത്തിൽ ആദ്യമായാണ് ഒരു കോളേജ് ഇപ്രകാരം ഒരു സെമിനാർ സംഘടിപ്പിക്കുന്നത്

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com