Click Below 👇 & Share This News

തൃശൂർ സെന്റ്. തോമസ് കോളേജിൽ RUSA പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മൾട്ടി പർപ്പസ് ഹാളിന്റെ ഉദ്ഘാടനം ജൂൺ 20ആം തിയതി നടന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു.പുരോഗമന വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെയും സ്ക്കോളർഷിപ് ഫെല്ലോഷിപ് അവസരങ്ങളെയും കുറിച്ച് ബഹുമാന്യയായ മന്ത്രി വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി. തൃശൂർ അതിരൂപത മെത്രാനും കോളേജ് മാനേജറും ആയ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.സെന്റ് തോമസ് കോളേജിലെ മൾട്ടി പർപ്പസ് ഹാളിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടത് ഓരോ വിദ്യാർഥിയുടെയും കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ മാർട്ടിൻ കെ എ സ്വാഗതം ആശംസിച്ചു. മൾട്ടി പർപസ്സ് ഹാളിന് എല്ലാ വിധ ആശംസകളും നേർന്നുകൊണ്ട് തൃശൂർ കോർപറേഷൻ 12ആം ഡിവിഷൻ കൗൺസിലർ റെജി ജോയ് സംസാരിച്ചു. സെന്റ് തോമസ് കോളേജ് RUSA കോർഡിനേറ്റർ ഡോ. തോമസ് എം ടി സന്നിഹിതനായിരുന്നു.
കോളേജ് അസോസിയേറ്റ് ബർസാർ ഫാദർ ഫ്ലർജിൻ ആൻറണി നന്ദി അർപ്പിച്ചു

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com