Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied മാള സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് & ഡാറ്റ സയൻസ് ഡിപ്പാർട്ട്മെൻ്റും കോളേജിലെ ഇന്നവേഷൻ ആൻ്റ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻററും സംയുക്തമായി കൊച്ചിയിലെ ഫിഗ്മാർക്ക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ചേർന്ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു. “പ്രോജക്ട് ഡെവലപ്മെൻ്റ് ഇൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & മെഷീൻ ലേർണിംഗ്” എന്ന വിഷയത്തിലായിരുന്നു ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ ഒ പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരിയാണ്. അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, ഐ.ഇ.ഡി.സി. കോർഡിനേറ്റർ പ്രൊഫ. രേഖ എം , ഫിഗ്മാർക്ക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. രഞ്ജു ബാബു, അമൽ എം., ആഷ്ന സത്യൻ, അബ്ദുൽ കരീം എന്നിവർ ക്ലാസുകൾ നയിച്ചു. 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation മാള മെറ്റ്സ് കോളേജ് ഫുട്ബോൾ ടീമുകൾക്ക് “സ്പെക്ട്രം 2K25” ദേശീയ മത്സരത്തിൽ ഇരട്ട വിജയം മാള മെറ്റ്സ് കോളേജിൽ ക്രിസ്തുമസ് ആഘോഷങ്ങൾ “മെറ്റ്എക്സ്മസ് 2K25” വിവിധ പരിപാടികളോടെ ആഘോഷിച്ചു