Click Below 👇 & Share This News

Loading

പാലക്കാട് ചട്ടിപ്പത്തിരി മുതൽ പാനിപ്പൂരിവരെ, നാട്ടിൻപുറത്തെ അടുക്കളയിലുണ്ടാക്കുന്ന പലഹാ രങ്ങളിൽ തുടങ്ങി യുവാക്കൾക്കിടയിലെ ട്രെൻഡിങ് പുഡിങ് വരെ വിൽപ്പനയ്ക്കിരിക്കുന്നു. മറുവശത്ത് മൈതാനത്ത് വടം വലിയുടെ വീറും വാശിയും നിറഞ്ഞ ആരവം, ദാഹിച്ചു വരുന്നവർക്ക് വ്യത്യസ്ത സ്വാദിലുള്ള ശീതളപാനീയങ്ങൾ, ആവേശം കൊള്ളാൻ നാടൻപാട്ട്… മേഴ്സി കോളേജിൽ
അറുപതാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്ക് ശനിയാഴ്ച സമാപനമായി.
കൈത്തറി ഉത്പന്നങ്ങൾ, അലങ്കാര മത്സ്യങ്ങൾ, പച്ചക്കറിത്തൈകൾ, ചെടികൾ, തേൻ ഉത്പന്ന ങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും നടന്നു. മൈലാഞ്ചിയിടലും ‘ഫെയ്സ് ആർട്ട്’ എന്ന പേരിൽ മുഖത്ത് ചിത്രംവരയ്ക്കുന്നതിനും കാഴ്ചക്കാരേറെ. ഇംപ്രഷൻസ് ഫോട്ടോഗ്രഫി മത്സരവും നടന്നു. വജ്രജൂബിലിയോടനുബന്ധിച്ചുള്ള ആഘോഷ ങ്ങളുടെ സമാപനപരിപാടികളുടെ ഉദ്ഘാടനം കളക്ടർ ഡോ. എസ്. ചിത്ര നിർവഹിച്ചു. പ്രദർശന ത്തിന്റെയും കലാപരിപാടികളുടെയും ഉദ്ഘാടനം നടൻ കലേഷ് രാമാനന്ദ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ടി.എഫ്. ജോറി, ഡോ. കെ. വാണി ശ്രീ എന്നിവർ സംസാരിച്ചു.
വജ്രജൂബിലി സമാപനസമ്മേളനം ഒക്ടോബർ അഞ്ചിന് നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. പാലക്കാട് ബിഷപ്പ് മാർ പിറ്റർ കൊച്ചുപുരയ്ക്കൽ, വി.കെ. ശ്രീകണ്ഠൻ എം.പി. എന്നിവർ പങ്കെടുക്കും.

ആവേശമിരമ്പി വടംവലി

വജ്രജൂബിലി ആഷോഷങ്ങളുടെ ഭാഗമായി നടന്ന സംസ്ഥാനതല വടംവലി മത്സരത്തിൽ പാലക്കാട് ടഗ് ഓഫ് വാർ ക്ലബ്ബ് ജേതാക്കളായി. ടി.ടി. കോത മംഗലം രണ്ടാം സ്ഥാനവും ജി.ജി.എച്ച്.എസ്.എസ്. ആലത്തൂർ എ ടീം മൂന്നാം സ്ഥാനവും നേടി. കാണിക്കമാതാ കോൺവെന്റ് അൽഫോൺസ, കാണിക്കമാതാ കോൺവെന്റ് ബെനഡിക്ട്, ആലത്തൂർ ജി.ജി.എച്ച്.എസ്.എസ്. ബി. ടീം എന്നിവരും മത്സരത്തിൽ പങ്കെടുത്തു. മുൻ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഗിസലജോർജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ടി.എഫ്. ജോറി അധ്യക്ഷത വഹിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com