Click Below 👇 & Share This News

Loading

തൃശ്ശൂർ സെൻ്റ്. മേരിസ് കോളേജ്, തൃശ്ശൂർ ഡിഡി ഓഫീസുമായി സഹകരിച്ചുകൊണ്ട് ‘വിഗ്യാൻ മാർഗ്ഗ് 2024’  എന്ന ‘ഓപ്പൺ ഡേ’  തൃശ്ശൂർ ടൗണിലെ വിവിധ വിദ്യാലയങ്ങളിലുള്ള ഹയർ സെക്കൻ്ററി വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പാഠ്യ – പാഠ്യേതര മേഖലകളേയും കോളേജിൻ്റെ ലാബുകൾ, മ്യൂസിയങ്ങൾ, ലൈബ്രറി, സ്റ്റുഡിയോ തുടങ്ങിയ അനുബന്ധ പഠന സൗകര്യങ്ങളേയും, വിദ്യാർത്ഥികൾക്ക്  പ്രയോജനപ്പെടുന്ന വിധത്തിൽ തുറന്നു കൊടുത്തു.  ഓരോ ഡിപ്പാർട്ട്മെൻ്റിലും എക്സ് ബിഷനുകളും ഗെയിംസും ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുള്ള വിശദീകരണങ്ങളും ഇവർക്കായി സജ്ജമാക്കിയിരുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ നീണ്ടു നിൽക്കുന്ന മേള മുംബൈ ബാബാ ആറ്റോമിക് റിസർച്ച് സെൻ്ററിലെ റിട്ടയേർഡ് സയൻ്റിസ്റ്റ് ഡോ. ടി. ആർ. ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രപഞ്ചത്തിൻ്റെ സങ്കീർണതകളെ കുറിച്ചും മനുഷ്യ വംശത്തിൻ്റെ വികാസത്തെക്കുറിച്ചുമെല്ലാം ലളിതമായി സംസാരിച്ച അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ശാസ്ത്രം വികസിക്കുന്നതെന്ന് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. പ്രിൻസിപ്പാൾ ഡോ.സി. ബീന ടി.എൽ. , വൈസ്. പ്രിൻസിപ്പാൾ ഡോ. മീന കെ. ചെറുവത്തൂർ, കോ-ഓർഡിനേറ്റർ ഡോ.സി. സ്മിത റോസ് സി.ജി. എന്നിവർ പങ്കെടുത്തു. സമീപ പ്രദേശങ്ങളിലെ പതിനഞ്ചോളം വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സാന്നിധ്യം പ്രസ്തുത പരിപാടിയെ ശ്രദ്ധേയമാക്കി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com