Click Below 👇 & Share This News

Loading

തൃശ്ശൂർ : സെൻറ് തോമസ് കോളേജ് ബോട്ടണി വിഭാഗം നവംബർ 22, 23 തീയതികളിൽ
ദ്വിദിന ശില്പശാല ”plant taxonomia” സംഘടിപ്പിച്ചു. കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാദർ ബിജു പാണേങ്ങാടൻ ശില്പശാല ഉദ്‌ഘാടനം ചെയ്തു.പ്രകൃതിയിലെ സസ്യവൈവിധ്യത്തിന്റെ കണ്ടെത്തൽ, ക്രോഡീകരണം, സംരക്ഷണം എന്നിവയെ ആസ്പദമാക്കിയുള്ള ശില്പശാലയിൽ കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ , ഗവേഷക വിദ്യാർത്ഥികൾ , ബിരുദാനന്തര വിദ്യാർഥികൾ ഉൾപ്പെടെ അമ്പത്തിരണ്ടോളം പേർ പങ്കെടുത്തു.

ശില്പശാലയുടെ ഭാഗമായി ആദ്യ ദിനം ഫീൽഡ് പര്യവേക്ഷണവും തുടർന്ന് സസ്യങ്ങളുടെ ശേഖരണം , തിരിച്ചറിയൽ, ഹെർബേറിയം നിർമ്മാണം എന്നിവ നടത്തപ്പെട്ടു . രണ്ടാം ദിനം പൂക്കളുടെ ആന്തരിക ഘടനാപരിചയം , പൂക്കളുടെ ശാസ്ത്രീയ ചിത്രീകരണം, വർഗ്ഗീകരണം തുടങ്ങയിയവയുടെ പ്രായോഗിക പരിശീലനം നടത്തപ്പെട്ടു . സെൻറ് തോമസ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. ആന്റൊ പി. വി, അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജോബി പോൾ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും, ഗവേഷകരും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com