Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) സംഘടിപ്പിക്കുന്ന ആരോഗ്യ വികസന സംരംഭമായ ‘FIT 4 LIFE’  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രാദേശിക സമൂഹത്തിനും സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നൂതന  പരിപാടിയാണ്. ഒക്ടോബർ 2024 മുതൽ ജനുവരി 2025 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ‘FIT 4 LIFE’ ലൂടെ ഉദ്ദേശിക്കുന്നത്. ആരോഗ്യ സംബന്ധമായ വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, ഫിറ്റ്നസ് പ്രോഗ്രാമുകൾ, ഫിറ്റ്നസ് ചലഞ്ച് ഗെയിമുകൾ, മെഡിക്കൽ ചെക്കപ്പുകൾ, ഫിറ്റ്നസ് ഡാൻസ് പ്രോഗ്രാമുകൾ, മത്സരങ്ങൾ, ബോധവൽക്കരണ പരിപാടികൾ തുടങ്ങി നിരവധി ആരോഗ്യ കേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ ശാരീരിക ക്ഷമത, മാനസിക ക്ഷേമം, സന്തുലിത ജീവിതശൈലി എന്നിവയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ആരോഗ്യ വിദ്യാഭ്യാസത്തെ ദൈനംദിന ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ശാക്തീകരിക്കപ്പെട്ട, ആരോഗ്യമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ പരിപോഷിപ്പിക്കുക എന്ന കോളേജിൻ്റെ ദൗത്യവുമായി ഒത്തുചേർന്ന് വ്യക്തിപരവും കൂട്ടായതുമായ വളർച്ചയെ പരിപോഷിപ്പിക്കുന്ന ഒരു ആരോഗ്യ സംസ്കാരം സൃഷ്ടിക്കാനാണ് ഈ സംരംഭത്തിലൂടെ ഉദ്യമിക്കുന്നത്.

‘FIT 4 LIFE’ എന്ന ആരോഗ്യ വികസന സംരംഭത്തിന്‍റെ ഔദ്യോഗികമായ
ഉദ്ഘാടനം നവംബർ 28 രാവിലെ 9.30 ന്  ഉന്നത വിദ്യാഭ്യാസ,സാമൂഹ്യ നീതി വകുപ്പ് മന്ത്രി Dr ആര്‍. ബിന്ദു നിര്‍വഹിക്കും.
രാവിലെ 9.30 ന് കോളേജ് അങ്കണത്തില്‍ മെഗാ എയ്റോബിക്സ് ഡാൻസ് പെര്‍ഫോര്‍മന്‍സ് അരങ്ങേറും. കോളേജിലെ വിദ്യാര്‍ത്ഥിനികള്‍, അധ്യാപക- അനാധ്യാപകര്‍ ഒത്തു ചേര്‍ന്ന് ഏകദേശം 2500 പേരുടെ മെഗാ എയ്റോബിക്സ് ഡാൻസ് പെര്‍ഫോര്‍മന്‍സാണ് ഒരുങ്ങുന്നത്.
ജീവിത ശൈലി രോഗങ്ങൾക്ക് വ്യായാമമാണ് മരുന്ന് എന്ന സന്ദേശം ഉയർത്തിപിടിച്ചുകൊണ്ട് കോളേജിൽ സംഘടിപ്പിടിച്ചു വരുന്ന ആരോഗ്യ പരിപാലന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ മെഗാ പെർഫോമൻസ് നടക്കുന്നത്. URF Asian Record ന്, ഈ മെഗാ എറോബിക്സ് ഡാൻസിലൂടെ കോളേജ് ശ്രമിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ ശുചിത്വ കർമ സേനയെ ആദരിക്കും.

‘FIT 4 LIFE’ ൻ്റെ ഭാഗമായി  30ൽ പരം  ആരോഗ്യസംബന്ധ പരിപാടികളാണ് കോളേജിലും മറ്റ് സ്ഥലങ്ങളിലുമായി  നടത്തുന്നത്. ഒക്ടോബർ മുതൽ ആരംഭിച്ച പരിപാടികൾ ജനുവരി അവസാനം വരെ നീളും. പ്രിൻസിപ്പൽ
ഡോ. സി. ബ്ലെസി , ഐക്യുഎസി കോർഡിനേറ്റർ ഡോ. റ്റി.വി ബിനു,ഫിറ്റ് 4 ലൈഫ് കോർഡിനേറ്റർ ഡോ സ്റ്റാലിൻ റാഫേൽ, ഫിറ്റ് ഫോർ ലൈഫ് കൺവീനർ തുഷാര ഫിലിപ്പ്, മീഡിയ കൺവീനർ അഞ്ജു ആൻ്റണി, ചെയർപേഴ്സൺ  ഗായത്രി മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com