Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിൻ്റെ സാമൂഹിക നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്കാരം ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ് യൂണിറ്റുകൾക്ക് ലഭിച്ചു.സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠന-പഠനേതര പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി യൂണിറ്റുകളെ ആദരിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കേരള സർക്കാർ നടപ്പിലാക്കിയ കൈമൊഴി എന്ന ആംഗ്യ ഭാഷാ പരിശീലന പരിപാടിയിൽ പങ്കെടുത്ത് പരിശീലനം ആർജ്ജിച്ചെടുത്ത സെൻ്റ്.ജോസഫ്സ് കോളേജിലെ  എൻ.എസ്.എസ്.വളണ്ടിയർമാർ കലാലയത്തിലെ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം കൈമൊഴി പരിശീലനം നൽകുകയും ജില്ലയിലെ, ആംഗ്യഭാഷയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യകലാലയം എന്ന ബഹുമതി തൃശൂർ കലക്ട്രേറ്റിൽ നിന്നും നേടിയെടുക്കുകയും ചെയ്തു. കോളേജിൽ മാത്രമല്ല ആളൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കു പരിശീലനം നൽകുവാനായി ഒരു ക്യാമ്പ് സംഘടിപ്പിക്കുവാനും  എൻ.എസ്.എസ്.വളണ്ടിയർമാർക്ക് സാധിച്ചിരുന്നു. ഈ വർഷത്തെ ഭിന്നശേഷീ സൗഹൃദ സ്ഥാപനത്തിനുള്ള സംസ്ഥാനതല പുരസ് കാരവും സെൻ്റ്.ജോസഫ്സ് കോളേജിന് തന്നെയാണ് ലഭിച്ചിരിക്കുന്നത്.ഭിന്ന ശേഷീദിനമായ ഇന്ന് തൃശൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഇരു അവാർഡുകളും ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ.ബ്ലെസി ഏറ്റുവാങ്ങി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com