സെൻ്റ് തോമസ് കോളേജിലെ 2024-25 അധ്യയനവർഷത്തിലെ കോളേജ് യൂണിയൻ ഉദ്ഘാടനം മുൻമന്ത്രിയും സെൻ്റ് തോമസിലെ കെമിസ്ട്രി അധ്യാപകനുമായിരുന്ന സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. സിനിമ സംസ്ഥാന അവാർഡ് ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീഷ്മ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പുതിയ കോളേജ് യൂണിയൻ അംഗങ്ങൾക്ക് പ്രിൻസിപ്പാൾ ഡോ. മാർട്ടിൻ കെ. എ. പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്റ്റാഫ് അഡ്വൈസർ ഡോ. സാജു എം.ഐ., ഫൈനാർട്ട്സ്അഡ്വൈസർ ഡോ. മിജോയ് ജോസ്, സ്റ്റാഫ് മാഗസിൻ എഡിറ്റർ ഡോ. ശ്യാം സുധാകർ ചെയർമാൻ ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു