ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സഘടിപ്പിച്ച സെലെസ്റ്റാ സെസ്റ്റ് 2K24 ടെക് ഫെസ്റ്റ് പ്രിൻസിപ്പൾ ഡോ .സി.ബ്ലെസിയും ,ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരും ചേർന്ന് 2024 ഡിസംബർ 10-ന് ഉദ്ഘാടനം ചെയ്തു. ഈ ടെക് ഫെസ്റ്റ് സർഗ്ഗാത്മകതയെയും സാങ്കേതിക വൈദഗ്ധ്യത്തെയും വളർത്തിയെടുക്കുന്നതിനായി ആവേശകരമായ പരിപാടികൾ രൂപകൽപ്പന ചെയ്തു. ടെക് ഫെസ്റ്റിൽ ടെക് ക്വസ്റ്റ്, കോഡ് സ്പാർക്ക്, ഡിസൈൻ സ്ഫിയർ ഹിഡൻ ഹൊറൈസൺ തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു.ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആശയങ്ങളും കരിയർ സാധ്യതകളും പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത് . വിവിധ കലായങ്ങളിൽ നിന്നായി 200 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു . സെലെസ്റ്റാ സെസ്റ്റ് 2K24 ആവേശ തിരിതെളിഞ്ഞപ്പോൾ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് പുതു തലമുറയുടെ ഭാവി വാഗ്ദാനമായി മാറി .ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രിൻസിപ്പൾമാരായ ഡോ .സി.ഫ്ലവററ്റ് ,ഡോ .സി.അഞ്ജന എന്നിവരും പങ്കെടുത്തു.ഫിറ്റ് ഫോർ ലൈഫ്ന്റെ ഭാഗമായി ആരോഗ്യദായകമായ കായികപരിപാടികളും ടെക് ഫെസ്റ്റിൽ ഉൾപെടുത്തിയിരുന്നു
