Click Below 👇 & Share This News

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ നടന്ന കോഴിക്കോട് സർവ്വകലാശാല പുരുഷ വനിത നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അതിദേയരായ സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്  വനിതാ വിഭാഗത്തിലും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗത്തിലും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് രണ്ടാം സ്ഥാനവും, നൈ പുണ്യ കോളേജ് പൊങ്ങം  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതാ വിഭാഗത്തിൽ ജേതാക്കളും പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ  സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്  കൊടകര

വനിതാ വിഭാഗത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, നൈപുണ്യ  കോളേജ് കൊരട്ടി എന്നീ കോളേജുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: വിപിൻ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: ഫാ :ഡേവിസ് ചെങ്ങണിയാടൻ സമ്മാനദാനം നിർവഹിച്ചു.

പുരുഷ വിഭാഗത്തിൽ ജേതാക്കളും വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട

കോളേജ് പ്രിൻസിപ്പൽ ഡോ: ജോയ്. കെ. എൽ , ഫിനാൻസ് ഡയറക്ടർ ഫാ:ആന്റോ വട്ടോളി, അക്കാഡമിക് ഡീൻ പ്രൊഫ :തോമസ്, കായിക വകുപ്പ് മേധാവി ഡോ : പോൾ ചാക്കോ  എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.  യൂണിവേഴ്സിറ്റി സെലക്ഷൻ കമ്മിറ്റി കൺവീനർ ഡോ:  രാജേഷ് ഈ വർഷത്തെ അന്തർവകലാശാല മത്സരത്തിലേക്കുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com