Click Below 👇 & Share This News

Loading

തൃശൂർ സെൻ്റ് തോമസ് കോളേജും കളമശ്ശേരി SCMS കോളേജും സംസ്ഥാനമോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ സേഫ് റോഡ് ഹാപ്പി റോഡ് പദ്ധതിയുടെ റിപ്പോർട്ട് സമർപ്പണവും കൺസൾട്ടിങ്ങ് മീറ്റിങ്ങും തൃശൂർ സെൻ്റ് തോമസ് കോളേജിൽ വച്ച് നടന്നു. യോഗത്തിൽ കോർപ്പറേഷൻ മേയർ ശ്രീ എം.കെ വർഗ്ഗീസ് അ ദ്ധ്യക്ഷതവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. മാർട്ടിൻ KA, എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, കോർപ്പറേഷൻ വികസന കാര്യസ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീവർഗ്ഗീസ്കണ്ടംകുളത്തി, SCMS ഗ്രൂപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ പ്രതിക് നായർ, SiRST ഡയറക്ടർ ശ്രീ ആദർശ് കുമാർ, കോർപ്പറേഷൻ കൗൺസിലർഅഡ്വ. വില്ലിഎന്നിവർ സംസാരിച്ചു. SCMS സിവിൽ എഞ്ചിനീയറിങ്ങ് ഹെഡ് ശ്രീമതിരമ്യ YK റോഡ് സുരക്ഷ യുമായി ബന്ധപ്പെട്ട പദ്ധതി അവതരിപ്പിച്ചു.

പിന്നീട് നടന്ന സുരക്ഷിതറോഡ് – റോഡ് സൗന്ദര്യവൽക്കരണം ചർച്ചക്ക് പ്രൊജക്റ്റ് കോഓർഡിനേറ്റർമാരായ ശ്രീഇമ്മാനുവേൽ തോമസ്, ഡോറാണി സെബാസ്റ്റ്യൻ, ശ്രീജി ജോകുരുവിള എന്നിവർ നേതൃത്വം നൽകി. കോർപ്പറേഷൻ പരിധിയിലെ 40 സ്കൂളുകളും7 കോളേജുകളും, ലേണിങ്ങ് സിറ്റിയുമായിബന്ധപ്പെട്ട പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സാംസ്ക്കാരികതലസ്ഥാനം സുരക്ഷിത തലസ്ഥാനവും ആയിരിക്കട്ടെ എന്നും റോഡ്സുരക്ഷയ്ക്കും സൗന്ദര്യവൽക്കരണ തുടർപ്രവർത്തനങ്ങൾക്കും എല്ലാവരുടേയും സഹകരണമുണ്ടാകണമെന്നും മേയർ പറഞ്ഞു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com