Click Below 👇 & Share This News

മൂന്നു വർഷം നീണ്ട എൻസിസി ജീവിതത്തിൻ്റെ ഒടുവിൽ, ചിട്ടയായ പരിശീലനവും സമർപ്പണ മനോഭാവവും കൊണ്ട് അണ്ടർ ഓഫീസർ ആഗ്നസ് വിത്സൻ റിപ്പബ്ലിക് ദിനറാലിയിൽ മാർച്ച് ചെയ്യാനുള്ള അഭിമാനനേട്ടത്തിനു തെരഞ്ഞെടുക്കപ്പെട്ടു. *തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ്റെ* കീഴിലുള്ള ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ്  കോളേജിലെ കേഡറ്റാണ്. ഇന്ത്യയൊട്ടാകെ നിന്നും തെരഞ്ഞെടുക്കുന്ന നൂറോളം കേഡറ്റുകളിൽ ഒരാളാവുകയാണ് ഇതോടെ ആഗ്നസ് വിത്സൻ.

ജനുവരി 26 ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനറാലിയിൽ രാജ്യതലസ്ഥാനത്ത് കർത്തവ്യപഥിൽ കേരള & ലക്ഷദ്വീപ് കണ്ടിൻജൻ്റിനു വേണ്ടി ആഗ്നസ് മാർച്ച് ചെയ്യും. നാലു വർഷം മുമ്പ് അണ്ടർ ഓഫീസർ ഏയ്ഞ്ചൽ റീറ്റ, സർജൻ്റ് രമ്യ ദാസ് എന്നിവർ സെൻ്റ് ജോസഫ്സിൽ നിന്നും  എൻസിസിയുടെ കേരളഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഒരു RD കേഡറ്റ് സെൻ്റ് ജോസഫ്സിൽ നിന്നും ഉണ്ടാവുന്നത്. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായ ആഗ്നസ് ഒരു ധീര ജവാൻ്റെ മകൾ കൂടിയാണ്. ഈ നേട്ടത്തിനു വേണ്ടിയുള്ള എല്ലാ പരിശീലനങ്ങളും ആഗ്നസിനു ലഭ്യമാക്കിയത്
ഏഴാം കേരള ബറ്റാലിയൻ എൻസിസി കമാൻ്റിംഗ് ഓഫീസർ കേണൽ രജീന്ദർ സിംഗ് സിദ്ദു, മുൻ കമാൻ്റിംഗ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ ബിജോയ് ബി എന്നിവരുടെ നേതൃത്വത്തിലുള്ള NCC ടീം ആണെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, NCC ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in