Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തേവര കോളേജിലെ സോഷ്യോളജി അസോസിയേഷൻ ജനുവരി 30 തീയതി രാവിലെ 9.30ന് ”ഭാഷാതീതമായ സംവേദനം – സാധ്യതകളും രീതികളും” എന്ന വളരെ പ്രസക്തിയുള്ള വിഷയത്തിൽ ഒരു ശില്പശാല സംഘടിപ്പിക്കുന്നു. ഭിന്നശേഷി വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സമർത്തനം ട്രസ്റ്റിന്റെ പിന്തുണയോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. സമർത്തനം ട്രസ്റ്റിലെ ആംഗ്യഭാഷാ വിദഗ്ദരായ ശ്രി. വിവേക് പോൾ, ശ്രീമതി അസ്മ കെ കെ എന്നിവരാണ് ശില്പശാലയ്ക്കു നേതൃത്വം നൽകുന്നത്.പുതിയ കാലഘട്ടത്തിൽ, പുതിയ സാമൂഹിക ആവശ്യങ്ങളുടെ വെളിച്ചത്തിൽ യുവതലമുറ, ശാരീരിക പരിമിതി ഉള്ളവരെ മനസിലാക്കുകയും, കൂടുതൽ വ്യക്തതയോടെ അവരോട് സംവേദനം നടത്തുകയും ചെയ്യാൻ സഹായിക്കുന്ന തരത്തിലാണ് ശില്പശാല ക്രമീകരിച്ചിരിക്കുന്നത്. ആംഗ്യഭാഷയുടെ അനന്തസാധ്യത ഉപയോഗിച്ച് ഭാഷപരമായ വെല്ലുവിളി അനുഭവിക്കുന്നവരെ കൂടി എളുപ്പം ഉൾക്കൊള്ളാൻ വിദ്യാർത്ഥി സമൂഹത്തെ സഹായിക്കുന്ന രീതിയിൽ, സാമൂഹിക മര്യാദകളെ മാനിച്ചുകൊണ്ട് നമ്മുടെ പൊതു ഇടങ്ങളെ കൂടുതൽ നിസ്വാർത്ഥമായി ഉപയോഗിക്കാൻ പ്രസ്തുത ശില്പശാല ക്യാമ്പസുകളെ പര്യാപ്തമാക്കുമെന്നു തേവര കോളേജ് പ്രിൻസിപ്പൽ ഡോ. സി. എസ്. ബിജു പ്രതീക്ഷ പ്രകടിപ്പിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ വൈദഗ്ദ്ധ്യപരിശീലനം അതീവ പ്രാധാന്യമുള്ള ഒരു പഠനമേഖലയായി കണക്കാക്കപെടുന്നു. Post navigation Life Cycle Assessment Talk at Sacred Heart College: A Step Towards Sustainability