Click Below 👇 & Share This News

തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിലെ  സ്പോർട്ട്സ് ഡേ “ജുഗോസ് 2K25”  അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്പോർട്സിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ എല്ലാവരും ഇത്തരം അവസരങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ 10.00 ന് നടന്ന ചടങ്ങിൽ വോളിബോൾ കോർട്ടിൽ പന്ത് സർവ്വ് ചെയ്തു കൊണ്ടാണ്  അദ്ദേഹം ഉദ്ഘാടനകർമ്മം നിർവഹിച്ചത്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമ്മസ്യൂട്ടിക്കൽസയൻസസ് & റിസർച്ച്, പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ്  അഡ്വാൻസ്ഡ് സ്റ്റഡീസ്,  എന്നിവ സംയുക്തമായാണ് സ്പോർട്സ് ഡേ “ജുഗോസ് 2K25” ആഘോഷിച്ചത്.

ഉദ്ഘാടന യോഗത്തിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ  റഫോൽസ് മരിയ സ്വാഗതം പറഞ്ഞു.  മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.)അംബിക ദേവി അമ്മ ടി., ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച്, പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ്, അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ റിനോജ് എ ഖാദർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  മെറ്റ്സ് പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി പ്രതിനിധി ജോയൽ ജെ തോമസ് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിവിധ സ്പോർട്സ് മത്സരങ്ങൾ നടന്നു. മത്സരങ്ങളിൽ വിജയിച്ചവരെയും മികച്ച രീതിയിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചവരെയും പങ്കെടുത്ത വിദ്യാർത്ഥികളെയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ , ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി പ്രൊഫ. സനീഷ് കെ. എം. തുടങ്ങിയവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in