Click Below 👇 & Share This News

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മത ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കുതകുന്ന വിവിധ വിദ്യാഭ്യാസ- ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു വരുന്നതിന്റെ ഭാഗമായി ഹൈസ്കൂൾ ഹയർസെക്കൻഡറി ബിരുദതലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനം ലക്ഷ്യം വെച്ചുകൊണ്ട് നടപ്പിലാക്കിവരുന്ന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ്  ‘പാസ്‌വേഡ് 2024 -25’ മാള കാർമ്മൽ കോളേജിൽ നടന്നു.വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി ഉപരിപഠനമേഖലകളിൽ തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഭാവി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
ചാലക്കുടി താലൂക്ക് തഹസിൽദാർ ശ്രീ ജേക്കബ് കെ എ  അധ്യക്ഷത വഹിച്ച ചടങ്ങിൽ മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി  ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ സി.സി.എം.വൈ ( കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് ) പ്രിൻസിപ്പാൾ ഡോ. കെ കെ സുലേഖ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ  ഡോ. സിസ്റ്റർ റിനി റാഫേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ കാർമ്മൽ കോളേജ് മൈനോരിറ്റി സെൽ കോ-ഓഡിനേറ്റർ ഡോ.നിവ്യാ റോയ്, ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ നിത്യ പി.എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in