Click Below 👇 & Share This News

വയനാട്ടിലെ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ബെയ്‌ലി പാലം നിർമ്മിക്കുന്നതിന് നേതൃത്വം കൊടുത്ത ആർമി റസ്‌ക്യൂ ഫോഴ്‌സ് കേരള-കർണാടക സബ് ഏരിയ ജനറൽ ഓഫീസർ മേജർ ജനറൽ വി.ടി മാത്യുവിന് തേവര സേക്രഡ് ഹാർട്ട് കോളേജിലെ സോഷ്യോളജി വിഭാഗവും, NSS യൂണിറ്റും, കേരള ദർശന വേദിയും ചേർന്ന് സ്വീകരണം നൽകി. തേവര കോളേജ് പ്രിൻസിപ്പൽ ഡോ. സി. എസ്. ബിജു അധ്യക്ഷനായ ചടങ്ങിൽ ജസ്റ്റിസ്. ബി. കമാൽ പാഷ മേജർ ജനറൽ വി.ടി മാത്യുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. തന്റെ സൈനിക ജീവിതത്തിൽ ആദ്യമായിട്ടാണ് ഇപ്രകാരം ഒരു സ്വീകരണ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ മേജർ ജനറൽ വി.ടി മാത്യു പറഞ്ഞു.

കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല മുൻ ചാൻസലർ ഡോ. എം. സി. ദിലീപ് കുമാർ, റവ. ഫാദർ ടോമി പാലാട്ടി,(ബഴ്സാർ എസ് എച്ച് കോളേജ് ),എൻ. വി. തോമസ് (ഐ. എസ്. എസ്. ഡി ചെയർമാൻ), പി. രാജ്കുമാർ (കൊച്ചി സൗത്ത് അസ്സിറ്റന്റ് പോലീസ് കമ്മീഷണർ), സാൻജോസ്. എ. തോമസ് (സോഷ്യോളജി വിഭാഗം മേധാവി, എസ്. എച്ച് കോളേജ്, തേവര), ടോമി മാത്യു (ട്രഷറർ, കേരള ദർശന വേദി), എ. പി മത്തായി,(പ്രസിഡന്റ് കേരള ദർശനവേദി), കുമ്പളം രവി (ജനറൽ സെക്രട്ടറി,കേരള ദർശനവേദി) എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in