Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786 ാം റാങ്ക് നേടി ഗംഗ ഗോപി വിജയിക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനും NCC യൂണിറ്റിനും ബോട്ടണി ഡിപ്പാർട്ട്മെൻ്റിനും ഇത് അഭിമാനത്തിൻ്റേയും ആഹ്ലാദത്തിൻ്റേയും നിമിഷങ്ങളാണ്. കോടിയത്ത് ഗോപിയുടെയും ജയയുടെയും മകളായ ഗംഗ 2016 – 18 കാലഘട്ടത്തിലാണ് സെൻ്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിദ്യാർത്ഥിനിയായിരുന്നത്. പഠനകാലത്ത് എൻസിസി യൂണിറ്റിലെ സജീവ പ്രവർത്തനം കാഴ്ചവച്ച ഗംഗ, പ്രളയകാലത്തെ സേവന പ്രവർത്തനങ്ങൾ, മലക്കപ്പാറ ആദിവാസി ഊരുകളിലെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി. ആദിവാസികളുടെ ശാസ്ത്ര സാങ്കേതിക അറിവുകളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ഒരു പഠനം, കവളപ്പാറ ഉരുൾപൊട്ടൽ ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു നൽകൽ തുടങ്ങിയ മികവുറ്റ പ്രവർത്തനങ്ങൾ കലാലയത്തിൽ എൻസിസി നടത്തിയത് ഗംഗയുടെയും മറ്റും നേതൃത്വത്തിലായിരുന്നു. തൃശൂരിലെ സ്കൂൾ കലോത്സവകാലത്തും പരംവീർചക്ര ജേതാവ് കലാലയത്തിലെത്തിയപ്പോൾ സ്വീകരണ ചടങ്ങിൻ്റെ മുൻനിരയിലും ഉണ്ടായിരുന്ന ഗംഗയെ മികച്ച സംഘാടക കൂടി ആയാണ് ക്യാപ്റ്റൻ ലിറ്റി ചാക്കോ ഓർത്തെടുക്കുന്നത്. ഒരുപാട് പേർക്കു പ്രചോദനമായ ഗംഗയുടെ നേട്ടത്തിൽ കോളജിന് ഏറെ അഭിമാനമുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി പറഞ്ഞു.മൂത്രത്തിക്കര സ്വദേശിയായ ഗംഗ, നല്ലൊരു എഴുത്തുകാരിയും കോളേജിലെ മാഗസിൻ എഡിറ്ററുമായിരുന്നു. ഗായത്രി ഗോപി സഹോദരിയാണ്. Post navigation അധ്യാപക ഒഴിവ് @ St. Joseph’s College, Irinjalakuda (Autonomous) സ്കൂൾ വിദ്യാർത്ഥികൾക്കായി ലീപ് 25 സമ്മർ ക്യാമ്പ് – ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സിൽ.