Click Below 👇 & Share This News

Loading

മാളയിലെ കാർമൽ കോളേജ് (ഓട്ടോണമസ്) മാത്തമാറ്റിക്‌സ് വിഭാഗം അസോസിയേഷൻ്റെയും ക്വിസ് ക്ലബ്ബിൻ്റെയും ഉദ്ഘാടനം ഓഗസ്റ്റ് 29-ന് നടത്തി. കൊച്ചി കുസാറ്റിലെ എമറിറ്റസ് പ്രൊഫസർ അമ്പാട്ട് വിജയകുമാർ ഉദ്ഘാടനം ചെയ്തു. അദൃശ്യ ഗണിതത്തെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ഐക്യുഎസി കോർഡിനേറ്റർ ശ്രീമതി മേരി ഫിലിപ്പ്, ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ ജിസ്മി ജോസഫ്, പൂർവവിദ്യാർഥി പ്രതിനിധി അനഘ ടൈറ്റസ്, കോഓർഡിനേറ്റർ മിസ് റേച്ചൽ പോൾ, ക്വിസ് മാസ്റ്റർ ശ്രീ അരുൺ ജെ മനാട്ട് എന്നിവർ ആശംസകൾ നേർന്നു. ഉദ്ഘാടനത്തിന് ശേഷം ഓൾ കേരള ഇൻ്റർകോളീജിയറ്റ്/ഇൻ്റർസ്കൂൾ ക്വിസ് മത്സരവും നടന്നു. ഹയർ
സെക്കൻ്ററി സ്‌കൂൾതല ക്വിസിൽ ഭവൻസ് സ്‌കൂൾ കൊടുങ്ങല്ലൂരിലെ ആദർശ് വി ഷാജി, ഗോപിക ശങ്കർ, കോളജ് തലത്തിൽ ക്രൈസ്റ്റ് കോളജിലെ മെർവിൻ ഡെന്നിസ്, വിശ്വാനന്ദ് എഎസ്. എന്നിവർ ഒന്നാം സമ്മാനം നേടി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com