Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ചിൽ പ്രൊഫസർ, അസി. പ്രൊഫസർ, ലാബ് ടെക്നീഷ്യൻ, അസി. ലൈബ്രറിയൻ, ഓഫീസ് അസിസ്റ്റൻറ്, അറ്റൻഡർ എന്നീ തസ്തികളിൽ യോഗ്യരായവരെ നിയമിക്കുന്നു. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ഉള്ള ബിരുദാനന്തര ബിരുദവും പി എച്ച് ഡി യും പത്ത് വർഷത്തെ അധ്യാപന പ്രവർത്തിപരിചയവുമാണ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യത. ഫാർമസ്യൂട്ടിക്സ്, ഫാർമക്കോളജി, ഫാർമകോഗ്നസി എന്നീ വിഭാഗങ്ങളിലുള്ള 60% ത്തിൽ കുറയാതെയുള്ള മാർക്ക് വാങ്ങിയുള്ള ബിരുദാനന്തര ബിരുദവും മൂന്നുവർഷത്തെ അധ്യാപന പരിചയവുമാണ് അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലേക്കുള്ള യോഗ്യത. ഡിപ്ലോമ ഇൻ ഫാർമസിയിൽ (ഡി.ഫാം.) /ബി.ഫാം 60% മാർക്കോടെ പാസ്സായവർക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ നൽകാവുന്നതാണ്. ഈ തസ്തികകളിലേക്ക് മുൻ പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. പ്രസ്തുത ജോലികളിൽ അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ലൈബ്രറി സയൻസിൽ ഉള്ള ബിരുദമാണ് അസിസ്റ്റൻറ് ലൈബ്രറിയനു ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. ബികോം / കമ്പ്യൂട്ടർ സയൻസ്/ഏതെങ്കിലും ബിരുദമാണ് ഓഫീസ് അസിസ്റ്റന്റിനുള്ള വിദ്യാഭ്യാസ യോഗ്യത. എസ്എസ്എൽസി പാസ് ആണ് അറ്റൻഡർ തസ്തികക്കുള്ള വിദ്യാഭ്യാസ യോഗ്യത. ഓരോ തസ്തികയിലും ഒന്നു വീതം ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി മെയ് 20 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. അപേക്ഷകൾ [email protected] അല്ലെങ്കിൽ [email protected] എന്ന ഈ-മെയിലിൽ അയക്കുക . സംശയനിവാരണത്തിന് 9188400956 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your Campus News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Post navigation കെൽട്രോണുമായി വിദ്യാഭ്യാസ ധാരണാപത്രം ഒപ്പുവെച്ച് തൃശൂർ മാള മെറ്റ്സ് കോളേജ്