Click Below 👇 & Share This News

സെന്റ് അലോഷ്യസ് കോളേജിലെ ലൈബ്രറി ടീം ഒരുവർഷക്കാലം മനോരമ പത്രത്തിലെ പ൦ിപ്പുര സപ്ലിമെന്റ് ശേഖരിച്ചു വിഷയാടിസ്ഥാനത്തിൽ ഉള്ളടക്കം കൂടി ഉൾപ്പെടുത്തി “അറിവ്” എന്ന പേരിൽ വായനാദിനത്തിൽ ഒരു പുസ്തകമൊരുക്കി.പുസ്തകത്തിൽ വിഷയങ്ങളുടെ നേരെ പേജ് നമ്പർ കൂടി കൊടുത്തു ഓരോ താളുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരുന്ന വിധത്തിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. കോളേജിലെ സെൻ്റ്. ചാവറ സെൻ്റർ ഫോർ ടീച്ചിംഗ് എക്സലൻസ് ആൻഡ് എഡ്യുക്കേഷണൽ ഇന്നൊവേഷൻ്റെ കീഴിൽ പ്രവൃത്തിക്കുന്ന ഗുരുകുല പദ്ധതിയിൽ ഉൾപ്പെടുന്ന ചേറ്റുപുഴ സരസ്വതി വിലാസം ഗവണ്മെന്റ് എൽ . പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പുസ്തകം കൈമാറിയത്. സെന്റ് അലോഷ്യസ് കോളേജിന്റെ ഗുരുകുല പദ്ധതി പ്രകാരം ദത്തെടുത്ത ഈ സ്കൂളിൽ പിജി വിദ്യാർത്ഥികൾ അധ്യാപകരായെത്തുന്ന കൗതുകം കൂടെയുണ്ട് ഈ വിദ്യാലയത്തിൽ.ഓരോ ക്ലാസ്സിലെയും കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള വിഷയങ്ങൾ കണ്ടെത്തി അതിൽ അവരെ സഹായിക്കുന്ന കുട്ടി ടീച്ചർമാർ എല്ലാ ആഴ്ചയിലും സ്കൂളിൽ എത്തും.ലൈബ്രറേറിയൻ വിനീത ഡേവിസിന്റെ നേതൃത്വത്തിൽലൈബ്രറി ടീം അംഗങ്ങളായ ജൂലിയറ്റ് എം ജെ ,ആന്റോ വർഗീസ് ,ഷൈബി കെ. ജെ, വിനയൻ കെ .വി, വിഷ്ണു ഇ .എ, എന്നിവരുടെ പരിശ്രമ ഫലമാണ് “അറിവ് “എന്ന പുസ്തകം. സരസ്വതി വിലാസം ഗവൺമെൻറ് എൽ പി സ്കൂളിലെ അധ്യാപകരായ മായ പി കെ, ഷിജോ ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സെൻറ് അലോഷ്യസ് കോളേജിലെ ഗുരുകുല അധ്യാപകരായ റിയ സി. എസ്, മുഹമ്മദ് സഫ്വാൻ എന്നിവരിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഡയസ് ഇ .ഡി ,കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. അരുൺ ജോസ് സി എം ഐ ,ഗുരുകുല കോർ ഡിനേറ്റർ ,തുളസി വേണുഗോപാൽ,ഡോ.സിന്റോ ജേക്കബ്, ഡോ. ലിബിസൺ കെ .ബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com