Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ് ഡിപ്പാർട്ട്മെൻ്റിലും കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്ങ് ഡിപ്പാർട്ട്മെന്റിലും അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. എം. ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്), എം. ടെക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിങ്ങ്), എന്നിവയിൽ 60% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കുറഞ്ഞത് ഒരു വർഷമെങ്കിലും അദ്ധ്യാപന പരിചയം ഉണ്ടായിരിക്കണം. ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ് ഡിപ്പാർട്ട്മെൻറ് ഒരു ഒഴിവാണ് ഉള്ളത്. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെൻ്റിൽ രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 20 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. അപേക്ഷകൾ CV സഹിതം careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക. സംശയ നിവാരണത്തിന് 9188400951 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation തൃശൂർ, മാള, മെറ്റ്സ് കോളേജിൽ ‘ഭഭബ’ ഫ്രഷേഴ്സ് ഡേ: നവാഗതരുടെ ആവേശത്തിന് നിറം പകർന്നു തൃശൂർ മാള മെറ്റ്സ് എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥികൾക്കായി “കരിയർ ഓറിയന്റേഷൻ പ്രോഗ്രാം”