സെൻ്റ് അലോഷ്യസ് കോളേജിലെ നാഷണൽ സെമിനാർ കേരള സർവകലാശാല ഡീൻ പ്രൊഫ. മീന ടി. പിള്ള ഉദ്ഘാടനം ചെയ്യുന്നു
Click Below 👇 & Share This News

സെന്റ് അലോഷ്യസ് കോളേജ്, എൽതുരുത്തിലെ ഇംഗ്ലീഷ് ഗവേഷണ വിഭാഗം “New Voices, New Questions: Emerging Themes in Humanities, Literature and Culture” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
സെമിനാർ ഉദ്ഘാടനം ചെയ്‌തു സംസാരിച്ച കേരള സർവകലാശാല ഡീൻ
പ്രൊഫ. മീന ടി. പിള്ള, ഓരോരുത്തരും സ്വന്തം ശബ്ദം കണ്ടെത്തി അനുയോജ്യമായ വേദികളിൽ പ്രതിധ്വനിപ്പിക്കണമെന്നും, സ്ത്രീസുരക്ഷ, ലിംഗസമത്വം, ജനാധിപത്യ ബോധം തുടങ്ങിയ മൂല്യങ്ങൾ കുടുംബത്തിൽ നിന്നുതന്നെ വളർത്തിക്കൊണ്ടുപോകണമെന്നും അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ ശക്തിയും ദിശയും ഈ അടിസ്ഥാനങ്ങളിൽ നിന്നാണ് രൂപപ്പെടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ക്രിസാലിസ്’ ഓൺലൈൻ പ്രഭാഷണപരമ്പരയുടെ അമ്പതാം സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. കോളേജ് റിസർച്ച് ഡയറക്ടർ ഡോ. ബെറ്റ്സി പോൾ സി. സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോ. ഡയസ് ഇ. ഡി. അദ്ധ്യക്ഷത വഹിച്ചു. ‘ക്രിസാലിസ്’ പരമ്പരയുടെ സാമൂഹികവും അക്കാദമികവുമായി ബന്ധപ്പെട്ട പ്രാധാന്യം ചൂണ്ടിക്കാട്ടി മാനേജർ ഫാ. തോമസ് ചക്രമാക്കിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. അരുൺ ജോസ്, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ലിബിസൺ കെ.ബി., ഇംഗ്ലീഷ് വിഭാഗം മേധാവി സൂസൻ ജോഷി, സെമിനാർ കോഡിനേറ്റർ ഡോ. അതീത കെ. ഉണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു.

‘Decolonising Gender’ എന്ന വിഷയത്തിൽ നടന്ന പാനൽ ചര്‍ച്ചയിൽ ഡോ. ടി. മുരളീധരൻ, പ്രൊഫ. ലതാ നായർ, പ്രൊഫ. മീന ടി. പിള്ള എന്നിവർ കാലികപ്രസക്തമായ ആശയങ്ങൾ പങ്കുവെച്ചു. ഗവേഷക വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ പ്രബന്ധ അവതരണങ്ങൾ, പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം,
തുടങ്ങിയ പരിപാടികൾ സെമിനാറിനെ സമ്പന്നമാക്കി.

സമാപന സമ്മേളനത്തിൽ ഡൽഹി സർവകലാശാലയിലെ പ്രൊഫ. നന്ദിനി സി. സെൻ പ്രഭാഷണം നടത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഗവേഷകരും അധ്യാപകരും നേരിട്ടും ഓൺലൈനിലുമായി പങ്കെടുത്തത് പരിപാടിക്ക് ദേശീയ തലത്തിലുള്ള വൈവിധ്യവും ആശയസമ്പത്തും പകർന്നു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com