Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied സെയിൻറ്റ് തോമസ് കോളേജിൽ കൊമേഴ്സ് ഗവേഷണ വിഭാഗം, ജില്ലാ തൊഴിൽ എക്സ്ചേഞ്ച്, IQAC, IEDC, IIC എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, കോമേഴ്സ് വിഭാഗത്തിൽ നിന്ന് ഈ വര്ഷം വിരമിക്കുന്ന , പ്രൊഫ്. ഡോ. ബിജു ജോൺ എം, ബഹുമാനാർത്ഥം ഇൻനൊവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ലെക്ചർ സീരീസ്” സംഘടിപ്പിച്ചു. “ആദ്യഘട്ട സംരംഭകർക്ക് ഇൻക്യൂബേഷൻ അവസരങ്ങൾ” എന്ന വിഷയത്തിലാണ് 2025 ഓഗസ്റ്റ് 14-ന് രാവിലെ 9.30 മുതൽ 11.30 വരെ കവിപ്രതിഭ ഹാളിൽ സെഷൻ നടന്നത്. ജില്ലാ എംപ്ളോയ്മെൻറ്റ് ഓഫീസർ ശ്രീ. അശോകൻ ആർ സ്വാഗതം ആശംസിച്ചു . കൊമേഴ്സ് വിഭാഗം മേധാവി ഡോ. ഡൈസ്ലാൻഡ് തട്ടിൽ അധ്യക്ഷത വഹിച്ച യോഗം കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ. എ. ഉദ്ഘാടനം നിർവഹിച്ചു. ആർട്സ് & ഹ്യൂമാനിറ്റീസ് ഡീൻ പ്രൊഫ. ഡോ. ബിജു ജോൺ എം മുഖ്യപ്രഭാഷണം നടത്തി. നവ ഡിസൈൻ ആൻഡ് ഇന്നോവേഷൻ പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ശ്രീ. ചാൾസ് വിജയ് വർഗീസ് മുഖ്യസെഷനിൽ സംരംഭകത്വത്തിനുള്ള ഇൻക്യൂബേഷൻ സാധ്യതകൾ വിശദീകരിച്ചു. IQAC കോ-ഓർഡിനേറ്റർ ഡോ. ദിവ്യ ജോർജ്, വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ശ്രീ. ഷാജു ലോനപ്പൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെന്റ് തോമസ് കോളേജിൽ ഡിബേറ്റ് മൽസരo നടത്തി Anti-Ragging Week 2025 Inaugurated at St. Thomas College, Thrissur