Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തേവര സെക്രഡ് ഹാർട്ട് കോളേജിൽ സോഷ്യയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നവംബർ 19നു ഡോ. മൻമോഹൻ ഹാളിൽ ദേശീയ കോൺക്ലെവ് സംഘടിപ്പിക്കപ്പെടുന്നു. റവ. ഫാദർ. എബ്രഹാം കല്ലറക്കൽ അനുസ്മരണ ദേശീയ കോൺക്ലെവിൽ സിവിൽ സർവീസ് പരീക്ഷ ഡിഗ്രി തലത്തിലുള്ള വിദ്യാർഥികൾക്കും, പി ജി തലത്തിലുള്ളവർക്കും അനായാസം പരിശീലനം നേടാനുള്ള വ്യത്യസ്ത കർമ പരിപാടികൾക്കാണ് രൂപം നൽകുന്നത്. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിക്ടർ ഗ്രോത്ത് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് കോൺക്ലെവ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഒന്നാം കിട സിവിൽ സർവീസ് മെന്റർ ശ്രീ. എസ്. വിജയ് ജഗദീഷ് നേതൃത്വം നൽകുന്ന കോൺക്ലവിൽ കുട്ടികൾക്ക് പരീക്ഷ പരിശീലനവും നല്കപ്പെടുന്നു. കേരള ഗവണ്മെന്റന്റെ മുൻ. അഡിഷണൽ ചീഫ് സെക്രട്ടറിയും, എറണാകുളം ജില്ലാ കളക്ടറും ആയിരുന്ന ശ്രീ. എം. പി. ജോസഫ് IAS, എറണാകുളം സിറ്റി പോലീസ് ഉപമേധാവി അശ്വതി ജിജി IPS തുടങ്ങിയവർ കോൺക്ലെവിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു. തേവര കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ സിവിൽ സർവീസ് സ്വപ്നം കാണുന്ന മറ്റു കലാലയങ്ങളിൽ നിന്നുള്ളവർക്കും കോൺക്ലെവിൽ പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സി. എസ്. ബിജു അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ :കോൺക്ലെവ് കോർഡിനേറ്റർവിസ്മയ ഉണ്ണികൃഷ്ണൻ8547250901രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/nDqepxEvRAa2HC6r7 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation 🌿 Kochi Lakeview Envirothon 2025: Run for Health and Sustainability