Click Below 👇 & Share This News

Loading


പുൽപള്ളി : പഴശ്ശിരാജ കോളേജിന്റെ പ്രഥമ പ്രിൻസിപ്പലായിരുന്ന ഡോ. (പ്രൊഫ) ഒണ്ടെൻ സൂര്യനാരായണന്റെ വിയോഗത്തിൽ പഴശ്ശിരാജ കോളേജ് സ്റ്റാഫ്‌ അനുശോചനം രേഖപ്പെടുത്തി.അനുശോചന യോഗത്തിൽ പ്രിൻസിപ്പൽ കെ കെ അബ്ദുൽ ബാരി, സി ഇ ഒ ഫാ. വർഗീസ് കൊല്ലമാവുടി, പ്രൊഫ. ഷെൽജി മാത്യു, കെ പി വിമ്യ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കോളേജിലെ അദ്ധ്യാപക പ്രതിനിധികളും അനദ്ധ്യാപകരും പങ്കെടുത്തു. മലബാറിന്റെ സ്വാതന്ത്ര്യ സമരചരിത്രകാരനും, ഗവേഷകനുമായിരുന്ന അദ്ദേഹം തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ്,കണ്ണൂർ എസ്. എൻ. കോളേജ്, ആലുവ യു. സി കോളേജ്, കൽപ്പറ്റ ഗവ. കോളേജ് എന്നീ കലാലയങ്ങളിലെ അദ്ധ്യാപകനായിരുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com