Click Below 👇 & Share This News

ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു . ഓപ്പറേഷൻ തൂഫാൻ ഇന്ന് കേരള ജനത ഒന്നാകെ ഏറ്റെടുത്ത ഒരു വൻപിച്ച ജനമുന്നേറ്റമാണെന്നും അതിൽ പങ്കാളിയായ സെന്റ് ജോസഫ്സ് എന്ന പെൺ സാമ്രാജ്യത്തിലെ പെൺകുട്ടികളെ തൂഫാൻ പോരാളികളായി ബഹു മന്ത്രി പ്രഖ്യാപിക്കുകയുമുണ്ടായി . ചടങ്ങിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എൽ.എ. ശ്രീ തോമസ് ഉണ്ണിയാടൻ, തൃശ്ശൂർ റൂറൽ പോലീസ് എസ് പി ശ്രീ മുഹമ്മദ് നദീമുദ്ദീൻ,ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷൻ ശ്രീ എം പി ജാക്സൺ,സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. സിസ്റ്റർ ബ്ലെസി,എന്നിവർ സന്നിഹിതരായിരുന്നു.കേരള സർക്കാരിന്റെ ‘തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിനുമായി കൈകോർത്തുകൊണ്ട് സെന്റ് ജോസഫ്സ് കോളേജ് ആവിഷ്കരിച്ച ‘Toofan @ SJC’ എന്ന സംരംഭത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ബോധവൽക്കരണ, പ്രതിരോധ, സാമൂഹിക ഇടപെടൽ പരിപാടികളുടെ അവതരണവും ചടങ്ങിൽ നടന്നു.തുടർന്ന് കോളേജിലെ ആയിരത്തോളം വിദ്യാർത്ഥിനികൾ അണിനിരന്ന ഫ്ലാഷ് മോബ് ചടങ്ങിന്റെ പ്രധാന ആകർഷണമായി.കോളേജിലെ സൈക്കോളജി വകുപ്പ്, സോഷ്യൽ വർക്ക് വകുപ്പ്, ദർശന കൗൺസിലിംഗ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘Toofan @ SJC’ പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കൗൺസിലിംഗ്–റീഹാബിലിറ്റേഷൻ പിന്തുണാ കേന്ദ്രത്തിന്റെ (Counselling and Rehabilitation Support Centre) പ്രോജക്റ്റ് രേഖ ബഹുമാനപ്പെട്ട മന്ത്രിക്ക് സമർപ്പിച്ചു. ലഹരി ഉപയോഗത്തിന്റെയും മാനസികാരോഗ്യ പ്രശ്നങ്ങളുടെയും പ്രതിരോധത്തിനും പുനരധിവാസത്തിനുമായി സമഗ്രമായ പിന്തുണയും മാർഗനിർദേശവും നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

Click Below 👇 & Share This News
Chat with CampusRound.com