ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ്സ് കോളേജിൽ വിദ്യാർത്ഥികളുടെ സ്വയംപര്യാപ്തത ലക്ഷ്യമാക്കി പഠനത്തിനോടൊപ്പം ജോലി എന്ന ആശയവുമായി രൂപം നൽകിയ ‘വിങ്സ് ‘പ്രൊജക്റ്റിനും സംരംഭക സാദ്ധ്യത ലക്ഷ്യമിട്ടു നടത്തുന്ന സ്റ്റാർട്ട് ഇറ്റ് അപ്പ് പദ്ധതിക്കും തുടക്കമായി. മീര പി, (വുമൺ ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് ഓഫീസർ തൃശൂർ),
മായ എസ് പണിക്കർ, (വുമൺ പ്രൊട്ടക്ഷൻ ഓഫീസർ, തൃശൂർ) എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സെന്റ്. ജോസഫ്സ് കോളേജും മാസ്റ്ററിങ് ക്യാമ്പസ് കരിയേഴ്സ് എന്ന ട്രെയിനിങ് കമ്പനിയും സംയുകതമായി നടത്തി വരുന്ന മൂന്നുവർഷ സൗജന്യ സ്കിൽ ഡെവലപ്പമെന്റ് സക്സസ്സ് ഫ്യൂഷൻ പ്രോഗ്രാമിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഇത് നടന്നത്. ഈ പരിപാടിയുടെ ഭാഗമായി കോളേജിൽ ഒന്നാം വർഷം മുതൽ അവസാന വർഷം വരെ തുടച്ചയായി സോഫ്റ്റ് സ്കിൽ, ലൈഫ് സ്കിൽ, ഇന്റർവ്യൂ സ്കിൽ, പബ്ലിക് സ്പീക്കിംഗ്, ഇൻഡസ്ട്രിയൽ വിസിറ്റ്, വർക്ഷോപ്പുകൾ എന്നിവ നൽകി വരുന്നു.
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ, ട്രെയിനിങ് ആൻഡ് പ്ലേസ്‌മെന്റ് ഓഫീസർ നിവിത പോൾ, മാസ്റ്ററിങ് ക്യാമ്പസ് കരിയർ സ്ഥാപകർ അഭിജിത് യു.ബി, ചിഞ്ചു. കെ. ഭവാനി, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
