Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല രസതന്ത്ര ക്വിസ് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. വിവിധ ജില്ലകളിലെ സ്കൂളുകളിൽ നിന്നും നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. രസതന്ത്രത്തോടുള്ള ആഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ ഇരിഞ്ഞാലക്കുട, നിർമലമാത സെൻട്രൽ സ്കൂൾ തൃശൂർ, കാൽഡി യൻ സിറിയൻ എച്ച്. എസ്സ്. എസ്സ്. തൃശൂർ എന്നീ സ്കൂളുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. Post navigation സെന്റ്. ജോസഫ്സ് കോളേജിൽ പഠനത്തിനോടൊപ്പം ജോലി കൂടൽമാണിക്യം ക്ഷേത്രപരിസരം ശുചീകരിച്ച് സെൻ്റ്.ജോസഫ്സിലെ എൻ.എസ്.എസ്. യൂണിറ്റുകൾ