Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂർ സെന്റ് തോമസ് കോളേജിലെ ഓർഗാനിക് ഫാർമിംഗ് ക്ലബ്, എൻ.എസ്.എസ് യൂണിറ്റുകൾ 42, 144, എന്നിവയുടെ ആഭിമുഖ്യത്തിൽ “ലൈറ്റ് ഗ്രീൻ റെവല്യൂഷൻ” എന്ന പരിസ്ഥിതി സൗഹൃദ സംരംഭത്തിന് തുടക്കമായി. ജൂൺ 5-ന് ഉച്ചയ്ക്ക് 2.30-ന് കവിപ്രതിഭ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. പരിപാടിയുടെ സ്വാഗതം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ഡോ. റീജ ജോൺസൺ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. മാർട്ടിൻ കെ. എ. അധ്യക്ഷത വഹിച്ച ചടങ്ങ് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. സുവോളജി വിഭാഗം മേധാവി ഡോ. വിമല കെ. ജോൺ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ മിസ്റ്റർ മെസ്റ്റിൻ പി. സി. “ലൈറ്റ് ഗ്രീൻ റെവല്യൂഷൻ” പദ്ധതിയെ പരിചയപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ജീവിതശൈലിക്കും പ്രാധാന്യം നൽകുന്ന ഈ പദ്ധതി വീടുകളിലും ക്യാമ്പസുകളിലും ചെറുകിട കൃഷി, ജൈവകൃഷി, വൃക്ഷതൈ നട്ടുപിടിപ്പിക്കൽ, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി ബോധവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. എൻ.എസ്.എസ് വോളണ്ടിയർ മിനിഷ പി. എം. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഓഫീസറായ ഡോ. ഡൈസൺ പാണേങ്ങാടൻ ആശംസകൾ അർപ്പിച്ചു. ഓർഗാനിക് ഫാമിംഗ് ക്ലബ് കോർഡിനേറ്റർ ഡോ. ഷോൺ പോൾ നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണബോധവും പ്രകൃതിയോടുള്ള ഉത്തരവാദിത്വവും വളർത്തുന്നതിനൊപ്പം, വീടുകളെ അടിസ്ഥാനമാക്കിയുള്ള ഹരിതജീവിതശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് “ലൈറ്റ് ഗ്രീൻ റെവല്യൂഷൻ” പദ്ധതി നടപ്പിലാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെന്റ് തോമസ് കോളേജിൽ ദേശീയ ഗണിതശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു തൃശൂർ സെന്റ് തോമസ് കോളേജിൽ സെൻസസ് ബോധവത്കരണ ക്വിസ് സംഘടിപ്പിച്ചു